ഗാസ: ഗാസയിലെ ഇസ്രയേൽ-ഹമാസ് പോരാട്ടത്തിനിടെ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ പട്ടിണി കിടന്ന് മരിച്ചത് 21 കുഞ്ഞുങ്ങൾ. പോഷകാഹാര കുറവും പട്ടിണിയും മൂലമാണ് കുട്ടികൾ മരിച്ചതെന്ന് ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രി മേധാവി മുഹമ്മദ് അബു സാൽമിയ പറഞ്ഞു.
നഗരത്തിലെ മൂന്ന് ആശുപത്രികളാണ് ഈ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുഞ്ഞുങ്ങളും മുതിർന്നവരും ഉൾപ്പെടെ 101 പേരാണ് കഴിഞ്ഞാഴ്ച ഗാസയിൽ മരിച്ചത്. മതിയായ ഭക്ഷണം ലഭിക്കാതെ സന്നദ്ധപ്രവർത്തകരുൾപ്പെടെ കുഴഞ്ഞ് വീഴുന്ന അവസ്ഥയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.