ഇന്ന് സെപ്റ്റംബർ 2 മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമല വിജയനും വിവാഹിതരായിട്ട് 44 വര്ഷം തികഞ്ഞിരിക്കുകയാണ്. ഇരുവരുടെയും വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 1979 സെപ്റ്റംബർ 2നാണ് വടകര ഒഞ്ചിയത്തെ തൈക്കണ്ടിയിൽ കമലയെ പിണറായി വിജയൻ ജീവിത സഖിയാക്കിയത്
കൂത്തുപറമ്പ് എം.എൽ.എയും കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരിക്കെയാണ് ഇ.എം.എസ് നമ്പൂതിരിപ്പാട്, ഇ.കെ നായനാർ തുടങ്ങിയ സി.പി.എം നേതാക്കളുടെ സാന്നിധ്യത്തിൽ പിണറായി വിജയൻ കമലയെ വിവാഹം കഴിച്ചത്. വളരെ ലളിതമായ ചടങ്ങായിരുന്നുവെന്ന് ഓർത്ത് എടുത്ത് പിണറായി വിജയൻ, അതിഥികൾക്ക് ചായയും ബിസ്‌ക്കറ്റും നൽകി. പരസ്പരം മാലയിട്ടായിരുന്നു വിവാഹം. മുഖ്യകാർമ്മികൻ ആയത് മുൻ മുഖ്യമന്ത്രി ഇകെ നായനാരും.
അന്തരിച്ച ചടയൻ ഗോവിന്ദന്റെ പേരിലായിരുന്നു ക്ഷണക്കത്ത്. പിണറായി വിജയന്റെയും തൈക്കണ്ടിയിൽ ആണ്ടി മാസ്റ്ററുടെ മകൾ കുമാരി കമലയുടെയും വിവാഹം 1979 സെപ്തംബർ 2 ന് തലശ്ശേരി ടൗൺ ഹാളിൽ വെച്ച് നടക്കുന്നതാണ് അവസരത്തിൽ താങ്കളുടെ സാന്നിത്യം ഉണ്ടായിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു എന്നായിരുന്നു ക്ഷണകത്തിന്റെ ഉള്ളടക്കം