loginkerala breaking-news ഇടവേളയ്ക്ക് ശേഷം വൈസ് ചാൻസിലർ സർവകലാശാല കാര്യാലയത്തിലേക്ക്; സുരക്ഷയൊരുക്കിയത് 300 പോലീസുകാർ
breaking-news

ഇടവേളയ്ക്ക് ശേഷം വൈസ് ചാൻസിലർ സർവകലാശാല കാര്യാലയത്തിലേക്ക്; സുരക്ഷയൊരുക്കിയത് 300 പോലീസുകാർ

തിരുവനന്തപുരം: 20 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ കേരള സർവകലാശാലയിൽ എത്തി. 300 ലധികം പൊലീസുകാരുടേയും രണ്ട് പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് വി.സി സർവകലാശാലയിലെത്തിയത്. വി.സി അവധിയെടുത്തതിൽ ഫയലുകളിൽ അനിശ്ചിതത്വം ഉണ്ടായിരുന്നു. പല ഫയലുകളും കെട്ടിക്കിടക്കുകയായിരുന്നു. രജിസ്ട്രാർ പോര് കടക്കുമ്പോൾ വി.സി എടുക്കുന്ന തീരുമാനം നിർണായകമായിരിക്കും. ​ഗവർണർക്കും, വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മലിനുമെതിരെ പ്രതിഷേധം ശക്തമാക്കിയാണ് കഴി‍്ഞ ദിവസം എസ്.എഫ്. െഎ പ്രതിഷേധം കടുപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി നടന്നുവരുന്ന സമരപരമ്പരയുടെ തുടർച്ചയായി വീണ്ടും സമരവുമായി മുന്നോട്ട് വരുമോ എന്നതാണ് ആശങ്ക.

എസ്എഫ്ഐ സമരത്തിനേതിരെ രൂക്ഷമായ ഭാഷയിലായിരുന്നു ഇന്നലെ വിസി മോഹനൻ കുന്നുമ്മൽ പ്രതികരിച്ചത്. സംഘർഷ സാധ്യത പരിഗണിച്ച് പൊലീസ് കനത്ത സുരക്ഷ ആകും ഒരുക്കുക. സര്‍വകലാശാലയില്‍ ഭരണ പ്രതിസന്ധിക്ക് കാരണം വൈസ് ചാന്‍സലര്‍ അല്ല. രജിസ്ട്രാര്‍ കെഎസ് അനില്‍ കുമാര്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് വിസിയോടോ സിന്‍ഡിക്കേറ്റിനോടോ ചാന്‍സലാറോടോ ആവശ്യപ്പെട്ടിട്ടില്ല. അദ്ദേഹം നേരെ കോടതിയിലേക്കാണ് പോയത്. പിന്നീട് പരാതി ഇല്ലെന്ന് പറഞ്ഞ് ഹര്‍ജി പിന്‍വലിക്കുകയും ചെയ്തു- ഡോ. മോഹനന്‍ കുന്നുമ്മല്‍ മുൻപ് പ്രതികരിച്ചത്.

എന്നാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിന്റെ രേഖകള്‍ കാണിച്ചിട്ടില്ല. ആരാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെന്ന് ആര്‍ക്കും അറിയില്ല. സിന്‍ഡിക്കേറ്റ് കൂടിയിട്ടില്ലെന്നും വൈസ് ചാന്‍സിലര്‍ അധ്യക്ഷത വഹിക്കാതെ സിന്‍ഡിക്കേറ്റ് കൂടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.സര്‍വകലാശാലയെ ഇങ്ങനെ നശിപ്പിക്കാന്‍ ഒരു സംഘം ആളുകള്‍ ശ്രമിച്ചാല്‍ എന്തു ചെയ്യുമെന്ന് വിസി പ്രതികരിച്ചത്. വി.സിയെ മറികടന്ന് രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍ കുമാറിനെതിരെ വി സി മോഹനന്‍ കുന്നുമ്മല്‍ രാജ്ഭവനെ സമീപിച്ചു. തന്റെ നിര്‍ദേശം മറികടന്ന് അനധികൃതമായാണ് കെ എസ് അനില്‍ കുമാര്‍ സര്‍വകലാശാലയില്‍ എത്തിയതെന്ന് ചൂണ്ടിക്കാട്ടി വിസി രാജ്ഭവന് റിപ്പോര്‍ട്ട് നല്‍കി.

Exit mobile version