ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് സോഷ്യൽ മീഡിയയിലെ വൈറൽ താരം നിള നമ്പ്യാർ. പൊങ്കാല വിശേഷങ്ങളുടെ വീഡിയോ നിള തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. താരം വീഡിയോയിലൂടെ എല്ലാവർക്കും പൊങ്കാല ആശംസകൾ നേർന്നു. തൃശ്ശൂർ പൂരം, ആറ്റുകാൽ പൊങ്കാല എന്നിവ നമുക്ക് ഒത്തിരി വിലപ്പെട്ട ഉത്സവങ്ങളാണെന്ന് നിള പറഞ്ഞു. തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു പൊങ്കാലയിടുക എന്നുള്ളത്. ഇന്ന് തന്റെ ആദ്യ പൊങ്കാലയാണെന്നും തന്റെ ആഗ്രഹം സഫലമായെന്നും നിള നമ്പ്യാർ.
ആറ്റുകാലമ്മയുടെ അനുഗ്രഹത്താൽ ആദ്യ പൊങ്കാല അർപ്പിക്കുകയാണ്. എല്ലാവർക്കും നന്മകൾ നേരുന്നു, എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെയെന്നും താരം പറഞ്ഞു.