loginkerala Kerala ആബേലച്ചന്റെ 105 -ാമത് ജന്മദിനം കലാഭവനിൽ ആചരിച്ചു
Kerala

ആബേലച്ചന്റെ 105 -ാമത് ജന്മദിനം കലാഭവനിൽ ആചരിച്ചു

എറണാകുളം : കൊച്ചിൻ കലാഭവന്റെ സ്ഥാപകൻ ആബേലച്ചന്റെ 105 ആം ജന്മദിനം കലാഭവനിൽ വിവിധ കലാപരിപാടികളോടെ ആചരിച്ചു. പ്രശസ്ത സിനിമ സംവിധായകൻ മെക്കാർട്ടിൻ ഉൽഘാടനം നിർവഹിച്ചു. കലാഭവൻ പ്രസിഡന്റ് ഫാദർ ചെറിയാൻ കുനിയന്തോടത്ത് അധ്യക്ഷത വഹിച്ചു. കലാഭവൻ സെക്രട്ടറി കെ എസ് പ്രസാദ്, ട്രഷറർ കെ എ അലി അക്ബർ, പി ജെ ഇഗ്നേഷ്യസ്, എം വൈ ഇക്ബാൽ, എസ് ശ്രീധർ, ഡോ. മുത്തു കോയ എന്നിവർ സംസാരിച്ചു. തുടർന്ന് കലാഭവനിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.

Exit mobile version