തിരുവനന്തപുരം:സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി എംപിമാരുടെ തലയില്‍ കെട്ടിവയ്ക്കുന്ന ധനമന്ത്രിയുടെ വാദം വിചിത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
അഴിമതിയും ധൂര്‍ത്തും നികുതി പിരിവിലെ കുറവുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. നികുതി പിരിവ് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം.
മാത്യു കുഴല്‍നാടാന്റെ ഭൂമിയില്‍ സര്‍വ്വേ നടത്തുന്നവര്‍ ശാന്തന്‍പാറയിലെ നിയമം ലംഘിച്ചുള്ള സിപിഎം ഓഫീസ് നിര്‍മ്മാണം എന്തുകൊണ്ട് കാണുന്നില്ല.
മൂന്ന് സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ചാണ് കെട്ടിട നിര്‍മ്മാണം. ഈ കെട്ടിടം ഇടിച്ചു നിരത്താന്‍ റവന്യൂ വകുപ്പ് തയ്യാറാകണമെന്നും സതീശന്‍ പറഞ്ഞു.
സംസ്ഥാനത്ത് ഓട പണിയാൻ പോലും പണമില്ലാത്ത സ്ഥിതിയിലാണ് സംസ്ഥാന സർക്കാരെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു