ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമ കേസുകളില്‍ മുകേഷ് എം.എല്‍.എയ്ക്കെതിരെയും ഇടവേള ബാബുവിനെതിരെയും കുറ്റപത്രം സമര്‍പ്പിച്ച് സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേറ്റിങ് ടീം. തൃശ്ശൂര്‍ വടക്കാഞ്ചേരി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ഇടവേള ബാബുവിനെതിരെ എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
2011ല്‍ സിനിമാ ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലില്‍ വച്ച് ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു മുകേഷിനെതിരായ പരാതി. നടിയുടെ പരാതിയിലാണ് മുകേഷിനെതിരെ കേസ് എടുത്തത്. പ്രത്യേക അന്വേഷണസംഘം വടക്കാഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്
Leave feedback about this