loginkerala entertainment മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ താരപുത്രി; മോഹൻലാലിന്റെ മകൾ സിനിമയിലേക്ക്
entertainment

മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ താരപുത്രി; മോഹൻലാലിന്റെ മകൾ സിനിമയിലേക്ക്

ലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ താരപുത്രി. മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. നായികയായാണ് മോഹന്‍ലാലിന്‍റെ മകള്‍ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് തുടക്കം. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്.

സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് എപ്പോഴും മാറിനടന്നിരുന്ന വിസ്‍മയ കലാരം​ഗത്ത് സജീവമാണ്. എഴുത്തും ചിത്രരചനയും വിസ്മയയുടെ പ്രിയ വഴികള്‍ ആണ്. ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന പേരില്‍ വിസ്മയ എഴുതിയ പുസ്തകം പെന്‍ഗ്വിന്‍ ബുക്സ് ആണ് 2021 ല്‍ പ്രസിദ്ധീകരിച്ചത്. കവിതയും കലയുമൊക്കെ ഉള്ളടക്കമായ പുസ്തകമായിരുന്നു ഇത്. ആമസോണിന്‍റെ ‘ബെസ്റ്റ് സെല്ലര്‍’ വിഭാഗത്തിലും ഈ പുസ്തകം ഇടം പിടിച്ചിരുന്നു.

Exit mobile version