loginkerala breaking-news മന്ത്രി പി രാജീവ് എന്ന് മുതലാണ് വികസനത്തിൻ്റെ വക്താവായതെന്ന് ഷിയാസ്
breaking-news Kerala

മന്ത്രി പി രാജീവ് എന്ന് മുതലാണ് വികസനത്തിൻ്റെ വക്താവായതെന്ന് ഷിയാസ്

കൊച്ചി: വിദ്യാർഥി കാലഘട്ടം മുതൽ വ്യവസായ മന്ത്രിയാകും വരെ സമസ്ത മേഖലയെയും പിന്നോട്ടടിച്ച് കേരളത്തിൻ്റെ വികസനത്തിന് തടസം നിന്നിട്ടുള്ളയാളാണ് ഇന്നത്തെ വ്യവസായ മന്ത്രിയെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്. കൊച്ചി മെട്രോയും സീ പ്ലെയ്ൻ പദ്ധതിക്കും സ്വാശ്രയ കോളേജുകൾക്കുമെതിരെയും ഗെയ്ൽ പദ്ധതിക്കെതിരായുമൊക്കെ സമരം ചെയ്തയാളാണ് രാജീവ്.

സർക്കാർ ജീവനക്കാർക്ക് പോലും അവകാശങ്ങൾക്കായി സമരം ചെയ്യേണ്ട ഗതികേടാണ്. വ്യാജ കണക്കുകളാണ് മന്ത്രി പ്രചരിപ്പിക്കുന്നത്. കേരളത്തിൻ്റെ വ്യവസായ രംഗത്ത് ഇപ്പോഴും വികസന മുരടിപ്പും ചുവപ്പ് നാടയുമാണ്. കൊട്ടി ഘോഷിച്ച് തുറക്കുന്ന സ്ഥാപനങ്ങളെല്ലാം മാസങ്ങൾക്കുള്ളിൽ പൂട്ടി പോവുകയാണ്. സർക്കാർ ഒരു സഹായവും നൽകുന്നില്ല. കുറച്ച് കോൺക്ലേവുകൾ നടത്തി ഇടനിലക്കാർ പണമുണ്ടാക്കുന്നതല്ലാതെ കേരളത്തിൽ പുതിയ പദ്ധതികൾ ഒന്നും വരുന്നില്ല. പി അർ തള്ളല്ല യാഥാർഥ്യം. ഒരു സംരംഭകനും ധൈര്യത്തോടെ കേരളത്തിലേക്ക് വരാവുന്ന സാഹചര്യമില്ല. എല്ലാ കാലത്തും എല്ലാത്തിനെയും എതിർത്ത് ഒരു തലമുറയെ മുഴുവൻ വഞ്ചിച്ചവർ ഇപ്പോൾ വികസനമെന്ന് പറയുന്നതിൻ്റെ പൊള്ളത്തരം ജനങ്ങൾ മനസിലാക്കുമെന്നും ഷിയാസ് പറഞ്ഞു.

Exit mobile version