ന്യൂയോർക്ക്: ബോംബ് ഭീഷണിയെ തുടർന്ന് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനം റോമിലേക്ക് വഴി തിരിച്ചുവിട്ടു. ശനിയാഴ്ച വൈകുന്നേരം ന്യൂയോർക്കിലെ ജോൺ എഫ്.കെന്നഡി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്.
തുടർന്ന് വിമാനം ഇറ്റാലിയൻ വ്യോമസേനയുടെ അകമ്പടിയോടെ റോമിലെ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. സുരക്ഷാ പരിശോധനയ്ക്കുശേഷം ഇന്ത്യയിലേക്ക് യാത്ര തിരിക്കുമെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു.
ഇ മെയിൽ വഴിയാണ് ബോംബ് ഭീഷണി എത്തിയതെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും അധികൃതർ വ്യക്തമാക്കി.