പത്തനംതിട്ട : പെരുനാട് മഠത്തുംമൂഴിയില്‍, യുവാവ് കുത്തേറ്റ് മരിച്ചു. സിഐടിയു പ്രവര്ത്തകന് ജിതിന്(36) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. ഇയാള്‍ക്ക് ഒപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കുണ്ട്. അവര്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം ശക്തമായി തുടരുകയാണ്. രാഷ്ട്രീയ സംഘര്‍ഷമല്ല കൊലപാതക കാരണമെന്നാണ് പോലീസ് വിശദീകരണം. എന്നാല്‍ ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരാണ് വാക്കു തര്‍ക്കത്തിലും സംഘര്‍ഷത്തിലും ഏര്‍പ്പെട്ടതെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലയിലൊട്ടാകെ പോലീസ് സുരക്ഷ ശക്തമാക്കി