archive Politics

പുതുപ്പളിയിൽ ഇന്ന് കൊട്ടിക്കലാശം

കോട്ടയം: പുതുപ്പള്ളിയിൽ പരസ്യ പ്രചാരണത്തിനുള്ള ഇന്ന് അവസാനിക്കും. അതീവ വിജയ പ്രതീക്ഷയിലാണ്  സ്ഥാനാർഥികളെല്ലാം. ഉപതെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണത്തിനുള്ള സമയം ഇന്ന് 6 മണിക്കാണ് അവസാനിക്കുക. അവസാനവട്ട വോട്ട് ഉറപ്പിക്കാൻ പരമാവധി വോട്ടർമാരെ കണ്ട് പ്രചാരണം കൊഴുപ്പിക്കാനുള്ള നീക്കത്തിലാണ് മുന്നണികൾ.

മൂന്ന് സ്ഥാനാർത്ഥികളുടെയും റോഡ് ഷോ സംഘടിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂരിനൊപ്പം ചാണ്ടി ഉമ്മനും പങ്കുചേരും. ഉച്ചയ്ക്ക് 12 മണിക്ക് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ റോഡ് ഷോ തോട്ടക്കാട് നിന്ന് ആരംഭിക്കും. തുടർന്ന്  ഇന്ന് വൈകിട്ട് പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം നടക്കുക..