loginkerala breaking-news പത്തനംതിട്ടയിൽ യുവാവ് ഭാര്യയേയും സുഹൃത്തിനേയും വെട്ടിക്കൊലപ്പെടുത്തി
breaking-news Kerala

പത്തനംതിട്ടയിൽ യുവാവ് ഭാര്യയേയും സുഹൃത്തിനേയും വെട്ടിക്കൊലപ്പെടുത്തി

പത്തനാപുരം: കലഞ്ഞൂർ പാടത്ത് യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ കൂടല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

അയൽവാസിയായ വിഷ്ണുവിന്‍റെ വീട്ടിൽ വച്ച് ഇന്നലെ രാത്രി 11.30ഓടെയാണ് കൊലപാതകം. ക്ഷേത്രോത്സവം നടക്കുന്ന സ്ഥലത്തു വച്ച് ബൈജുവും ഭാര്യ വൈഷ്ണവിയും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വൈഷ്ണവിയെ ഭര്‍ത്താവ് മർദിച്ചു. രക്ഷതേടി ഓടിയ വൈഷ്ണവി സുഹൃത്തായ വിഷ്ണുവിന്റെ വീട്ടിലേക്ക് എത്തി. പിന്തുടര്‍ന്നെത്തിയ ബൈജു അവിടെ വച്ച് ഭാര്യയെ വെട്ടുകയായിരുന്നു. പിടിച്ചുമാറ്റാനായി ശ്രമിച്ച വിഷ്ണുവിനും വെട്ടേറ്റു.
രണ്ട് പേരുടെയും മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Exit mobile version