തൊടുപുഴ: തൊടുപുഴയിൽ കാർ കത്തി മധ്യവയസ്കൻ മരിച്ച നിലയിൽ. ഈസ്റ്റ് കലൂർ സ്വദേശിയായ സിബിയാണ് മരിച്ചത്. ഇയാൾ കുമാരമംഗലം സർവീസ് സഹകരണ ബാങ്കിലെ റിട്ടയർഡ് മാനേജരാണ്. സംഭവസസ്ഥലത്ത് പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ തുടരുകയാണ്. അപകടം നടന്നത് തൊടുപുഴ പെരുമാങ്കണ്ടത്താണ്. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. സാധനങ്ങൾ വാങ്ങാനായി രാവിലെ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു സിബി. കാറിന്റെ നമ്പർ കണ്ടതോടെയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് സിബിയുടെ മൃതദേഹമെന്ന് ബന്ധുക്കൾ സ്ഥിരീകരിക്കുന്നത്. ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മകനാണ് സംഭവസ്ഥലത്തെത്തി മഡതദേഹം തിരിച്ചറിഞ്ഞത്. കാറിന് തീപിടിക്കാനുണ്ടായ സാഹചര്യവും പൊലീസ് പരിശോധിച്ച് വരികയാണ്. സംഭവം അറിഞ്ഞ് നാട്ടുകാർ സ്ഥലത്തേക്ക് തടിച്ചു കൂടി.
breaking-news
Kerala
തൊടുപുഴയിൽ കാർ കത്തി മധ്യവയസ്കൻ മരിച്ച നിലയിൽ; കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് റിട്ട. ബാങ്ക് മാനേജർ സിബിയുടെ മൃതദേഹം
- January 25, 2025
- Less than a minute
- 2 months ago

Leave feedback about this