കോഴിക്കോട്: താമരശേരിയിലെ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ പത്താം ക്ലാസുകാരന് മരിച്ച സംഭവത്തില്‍ കുറ്റാരോപിതരുടെ വീട്ടില്‍ പോലീസ് റെയ്ഡ്. കുറ്റാരോപിതരായ അഞ്ച് പേരുടെയും വീട്ടില്‍ ഒരേ സമയമാണ് പരിശോധന നടക്കുന്നത്.
കേസില്‍ മുഖ്യപങ്കുള്ള ആളുടെ വീട് അടച്ചിട്ട നിലയിലാണെന്ന് പോലീസ് പറഞ്ഞു. ഷഹബാസിനെ ആക്രമിച്ച ആയുധങ്ങള്‍ അടക്കം കണ്ടെത്താനാണ് പരിശോധന. ഇവരുടെ മൊബൈല്‍ ഫോണുകളും പോലീസ് തേടുന്നുണ്ട്.
സംഭവത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പോലീസ് നീക്കം ആരംഭിച്ചു. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന ആരോപണവുമായി കുടുംബം രംഗത്ത് എത്തിയതിനു പിന്നാലെയാണ് പോലീസിന്റെ നീക്കം.