loginkerala archive കേന്ദ്ര ബജറ്റ് 2023; വിനോദ സഞ്ചാര മേഖലയ്ക്ക് മുന്‍ഗണന
archive

കേന്ദ്ര ബജറ്റ് 2023; വിനോദ സഞ്ചാര മേഖലയ്ക്ക് മുന്‍ഗണന

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാര മേഖലയ്ക്ക് മുന്‍ഗണന നല്‍കി കേന്ദ്ര ബജറ്റ്. വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയ ആപ്പ് കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ആപ്പില്‍ വിനോദ സഞ്ചാര വിവരങ്ങള്‍ ഏകികരിക്കുംമെന്നും ധനമന്ത്രി പറഞ്ഞു.

ഒരു ജില്ല ഒരു ഉല്‍പ്പന്നം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതിയുമായി ധനമന്ത്രി. സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലോ പ്രധാന ടൂറിസം കേന്ദ്രങ്ങളിലോ ഓഫീസ് സ്ഥാപിക്കും. മറ്റു സംസ്ഥാനങ്ങളുടെ ഉല്‍പ്പന്നങ്ങളും എത്തിക്കാം. പ്രാദേശിക ടൂറിസം വികസനത്തിനായി ‘ ദേഖോ അപ്നാ ദേശ് ‘ തുടരും.

Exit mobile version