loginkerala Automotive കൂപ്പെ എസ്യുവിയുടെ ഇലക്ട്രിക് അവതരിപ്പിക്കാനൊരുങ്ങി സിട്രണ്‍
Automotive

കൂപ്പെ എസ്യുവിയുടെ ഇലക്ട്രിക് അവതരിപ്പിക്കാനൊരുങ്ങി സിട്രണ്‍

കൂപ്പെ എസ്യുവിയുടെ ഇലക്ട്രിക് വകഭേദത്തെ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് സിട്രണ്‍. ഇതിനോടകം വാഹനത്തിന്റെ പരീക്ഷണയോട്ടവും കമ്പനി തുടങ്ങിയിട്ടുണ്ട്. സിട്രണ്‍ ബസാള്‍ട്ട് ഇവിക്ക് അതിന്റെ പെട്രോള്‍ എഞ്ചിന്‍ മോഡലിന് സമാനമായ ഒരു സ്വഭാവം ഉണ്ടായിരിക്കുമെന്ന് സ്‌പൈ ചിത്രങ്ങള്‍ സൂചന നല്‍കിയിട്ടുണ്ട്. ഒരു എസ്യുവിയുടെ അതേ കരുത്തുറ്റതും മസ്‌ക്കുലറുമായ ബോഡി വര്‍ക്ക്, ഗംഭീരമായ കൂപ്പെ കോണ്‍ട്രാസ്റ്റിംഗ് ഫാസ്റ്റ്-സ്ലോപ്പിംഗ് റൂഫ്ലൈനും അതേപടി നിലനിര്‍ത്തിയാവും ബസാള്‍ട്ട് ഇലക്ട്രിക് പോരാട്ടത്തിനിറങ്ങുക. സ്പ്ലിറ്റ് ഹെഡ്ലാമ്പുകള്‍, സ്‌കിഡ് പ്ലേറ്റുകള്‍, വീല്‍ ആര്‍ച്ച്, സൈഡ് സില്‍ ക്ലാഡിംഗ് തുടങ്ങിയ സവിശേഷതകള്‍ ബസാള്‍ട്ടിന്റെ ഇലക്ട്രിക് പതിപ്പിന് പരുക്കന്‍ രൂപം സമ്മാനിക്കുകയും ചെയ്യും.

സിട്രണ്‍ ബസാള്‍ട്ട് ഇവിക്ക് ലളിതവും പ്രായോഗികവുമായ ഇന്റീരിയര്‍ ഉണ്ടാവുമെന്നാണ് വിവരം. അത് പരമാവധി പ്രായോഗികതയ്ക്കും സൗകര്യത്തിനും അനുയോജ്യമാക്കി ആളുകളെ കൈയിലെടുക്കാനാവുമെന്നാണ് കമ്പനിയുടെ അനുമാനം. ചങ്കിയായിട്ടുള്ള ഡാഷ്ബോര്‍ഡ്, പുറത്തേക്ക് തള്ളിനില്‍ക്കുന്ന എസി വെന്റുകള്‍, മുന്‍വശത്തെ എല്ലാ എസി വെന്റുകളിലും ഇന്റര്‍ലിങ്ക് ചെയ്ത ചെയിന്‍ ബ്ലോക്ക് പോലുള്ള ഇന്‍സെര്‍ട്ടുകള്‍ എന്നിവ അകത്തളത്തിന് സവിശേഷമായ രൂപമായിരിക്കും സമ്മാനിക്കുക. ഇതുകൂടാതെ വലിയ സ്പോക്കുകളും സെന്റര്‍ പാഡുമുള്ള ഒരു ഗ്രിപ്പി ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഒരു ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, റിയര്‍ എസി വെന്റുകള്‍, ത്രീ-സ്റ്റെപ്പ് ക്രമീകരിക്കാവുന്ന പിന്‍സീറ്റുകള്‍ അഡ്ജസ്റ്റബിള്‍ തൈസ് സപ്പോര്‍ട്ട് തുടങ്ങിയ ഫീച്ചറുകളും ബസാള്‍ട്ട് ഇലക്ട്രിക്കിലുണ്ടാവും.

Exit mobile version