loginkerala breaking-news കടുവ അക്രമത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിൽ സന്ദർശനം നടത്തി പ്രിയങ്ക ​ഗാന്ധി; കരിങ്കൊടി പ്രതിഷേധവുമായി എൽ.ഡി.എഫ് പ്രവർത്തകരും; സർക്കാരിന്റെ പിടിപ്പുകേടെന്ന് കുറ്റപ്പെടുത്തി വി.ഡി സതീശൻ
breaking-news Kerala

കടുവ അക്രമത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിൽ സന്ദർശനം നടത്തി പ്രിയങ്ക ​ഗാന്ധി; കരിങ്കൊടി പ്രതിഷേധവുമായി എൽ.ഡി.എഫ് പ്രവർത്തകരും; സർക്കാരിന്റെ പിടിപ്പുകേടെന്ന് കുറ്റപ്പെടുത്തി വി.ഡി സതീശൻ

മാനന്തവാടി: വയനാട് എംപി പ്രിയങ്ക ഗാന്ധി കടുവ അക്രമത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിൽ സന്ദർശനം നടത്തി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനൊപ്പമാണ് പ്രിയങ്ക എത്തിയത്. എന്നാൽ രാധയുടെ വീട് സന്ദർശിച്ച പ്രിയങ്ക ഗാന്ധിക്ക് കരിങ്കൊടി കാണിച്ച് എൽഡിഎഫ് പ്രവർത്തകർ.വന്യജീവി ശല്യം രൂക്ഷമായിട്ടും വയനാട് എംപി സ്ഥലത്ത് എത്താൻ വൈകിയതിനെ തുടർന്നാണ് കരിങ്കൊടി കാണിച്ചത്. ആത്മഹത്യ ചെയ്ത കോൺഗ്രസ് പ്രവർത്തകൻ എൻഎം വിജയന്റെ വീടും പ്രിയങ്ക ഗാന്ധി സന്ദർശിക്കും. അതേസമയം വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​ന് ഒ​ളി​ച്ചു​ക​ളി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ പറഞ്ഞു. ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ല്‍ ഇ​റ​ങ്ങു​ന്ന വ​ന്യ​ജീ​വി​ക​ളെ തു​ര​ത്താ​ന്‍ പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ള​ല്ല വേ​ണ്ട​ത്, ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ള്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് സ​തീ​ശ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

വ​യ​നാ​ട് പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട രാ​ധ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സ​തീ​ശ​ന്‍. ഇ​ക്കാ​ര്യ​ത്തി​ല്‍ നാ​ല് വ​ര്‍​ഷ​മാ​യി ചെ​യ്യേ​ണ്ട​തൊ​ന്നും സ​ര്‍​ക്കാ​ര്‍ ചെ​യ്തി​ല്ല. എ​ന്നി​ട്ട് ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ല്‍ വ​ന്യ​ജീ​വി ആ​ക്ര​മ​ണം കു​റ​ഞ്ഞെ​ന്ന് ക​ള്ളം എ​ഴു​തി​വ​ച്ചു.

പ​ല ത​വ​ണ പ്ര​തി​പ​ക്ഷം വി​ഷ​യം നി​യ​മ​സ​ഭ​യി​ല്‍ ഉ​യ​ര്‍​ത്തി​യ​താ​ണ്. എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ നി​സം​ഗ​ത തു​ട​രു​ക​യാ​ണ്. മ​ല​യോ​ര ജ​ന​ത​യെ സ​ര്‍​ക്കാ​ര്‍ വി​ധി​ക്ക് വി​ട്ടു​കൊ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്നും സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു.

Exit mobile version