archive Technology

ഇനി മുതല്‍ ഒരു വാട്സാപ്പ് ആപ്പില്‍ ഒരേസമയം രണ്ട് അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാം, ഇതാ പുതിയ ഫീച്ചര്‍

ഇനിമുതല്‍ ഒരു വാട്സാപ്പ് ആപ്പില്‍ വ്യത്യസ്ത അക്കൗണ്ടുകള്‍ ഒരേസമയം ലോഗിന്‍ ചെയ്യാനാവും. രണ്ട് അക്കൗണ്ടുകള്‍ മാറി മാറി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ പുതിയ ഫീച്ചര്‍ കൊണ്ടുവന്നിരിക്കുകയാണ് വാട്‌സ് ആപ്പ്. ഇനി ക്ലോണ്‍ ആപ്പ് ഉപയോഗിക്കുന്നതിന് പകരം ഒരു ആപ്പില്‍ നിന്ന് തന്നെ രണ്ടു അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയും.

ഇനി ഇതിന്റെ പ്രത്യേകതകള്‍ നേക്കുകയാണെങ്കില്‍ രണ്ട് അക്കൗണ്ടുകള്‍ക്കും വെവ്വേറെ പ്രൈവസി സെറ്റിങ്സും നോട്ടിഫിക്കേഷന്‍ സെറ്റിങ്സും ആയിരിക്കും ഉണ്ടാവുക. വാട്സാപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിള്‍ വേര്‍ഷനിവും ഈ അപ്ഡേറ്റുകള്‍ എത്തിയിട്ടുണ്ട്. താമസിക്കാതെ എല്ലാ ഉപയോക്താക്കളിലേക്കും വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ ലഭിച്ചു തുടങ്ങും.

ഒരേ ആപ്പില്‍ തന്നെ വ്യത്യസ്തമായ അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാനാകും. ഒരു വാട്സാപ്പ് ആപ്പില്‍ ഇനി വ്യത്യസ്ത അക്കൗണ്ടുകള്‍ ഒരേസമയം ലോഗിന്‍ ചെയ്യാനാവും. ടെലഗ്രാം ആപ്പില്‍ ഇതിനകം ലഭ്യമായ ഫീച്ചര്‍ ആണിത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field