loginkerala Business അബുദാബി യാസ് ഐലൻഡിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്ന് ലുലു ദൈനംദിന ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് യാസ് ഏക്കേഴ്സിലെ ലുലു സ്റ്റോറിൽ ഒരുക്കിയിരിക്കുന്നത്
Business gulf

അബുദാബി യാസ് ഐലൻഡിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്ന് ലുലു ദൈനംദിന ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് യാസ് ഏക്കേഴ്സിലെ ലുലു സ്റ്റോറിൽ ഒരുക്കിയിരിക്കുന്നത്

അബുദാബി : യുഎഇയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലീകരികരിച്ച് യാസ് ഐലൻഡിലെ യാസ് യാസ് ഏക്കേഴ്സിൽ പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു. അബുദാബിയിലെ 41ആമത്തേതും യുഎഇയിലെ 107ആമത്തെ സ്റ്റോറുമാണ് യാസ് ഐലൻഡിലേത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ അൽ ഷഹാമ മുനിസിപ്പൽ സബ് സെൻ്റർ ഡയറക്ടർ ഹുമൈദ് റാഷിദ് അൽ ദാരെ ലുലു എക്സ്പ്രസ് സ്റ്റോറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

3000 സ്ക്വയർ ഫീറ്റിലുള്ള എക്സ്പ്രസ് സ്റ്റോറിൽ ദൈനംദിന ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ഗ്രോസറി, ഫ്രഷ് ഫുഡ്, ബേക്കറി, റെഡി ടു ഈറ്റ് ശ്രേണിയിലുള്ള വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് ലുലു എക്സ്പ്രസ് സ്റ്റോറിലുള്ളത്. മത്സ്യം-ഇറച്ചി ഉത്പന്നങ്ങളുടെ പ്രത്യേക സ്റ്റാളുകളും സജ്ജീകരിച്ചുണ്ട്. ദൈനംദിന ആവശ്യങ്ങൾക്കുള്ള ഉത്പന്നങ്ങളുടെ സജീവമായ ശേഖരമാണ് എക്സ്പ്രസ് സ്റ്റോറിൽ ഉറപ്പാക്കിയിട്ടുള്ളത്.

ഷോപ്പിങ്ങ് സുഗമമാക്കാൻ ഫാസ്റ്റ് ചെക്ക് ഔട്ട് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മൂന്ന് വർഷത്തിനികം കൂടുതൽ സ്റ്റോറുകളെന്ന ഐപിഒ പ്രഖ്യാപനത്തിന്റെ കൂടി ഭാഗമായാണ് യുഎഇയിൽ ലുലു സാന്നിദ്ധ്യം വിപുലീകരിക്കുന്നത്.*

Exit mobile version