loginkerala archive അപകീർത്തി കേസിൽ രാഹുലിന്റെ അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരി​ഗണിക്കും
archive Politics

അപകീർത്തി കേസിൽ രാഹുലിന്റെ അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരി​ഗണിക്കും

ഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസില്‍ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. സിജെഎം കോടതിയുടെ വിധിക്കെതിരെയാണ് രാഹുല്‍ അപ്പീല്‍ നല്‍കിയത്.

അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആര്‍.പി മൊഗേരയുടെ കോടതിയില്‍ പതിനൊന്നാമത്തെ കേസാണിത്. മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു. തൂടർന്ന് മാര്‍ച്ച് 23ന് കോടതി രാഹുലിനെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചു.

ശിക്ഷ സ്‌റ്റേ ചെയ്‌തെങ്കിലും വിധിക്ക് സ്‌റ്റേ ലഭിക്കാത്തതിനാല്‍ രാഹുലിന് ലോക്‌സഭാംഗത്വം നഷ്ടമായി. എന്നാല്‍, സുപ്രീംകോടതി സ്‌റ്റേ അനുവദിച്ചതോടെ അംഗത്വം പുനഃസ്ഥാപിച്ചു. ഈ വിധി സൂറത്ത് കോടതിയിലെ അപ്പീലിന്‍മേലുള്ള തീര്‍പ്പിന് വിധേയമാണ്.

Exit mobile version