LogoLoginKerala

രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തന സമയം മാറ്റാൻ നിർദേശം ; പ്രവൃത്തിദിവസങ്ങൾ തിങ്കൾ മുതൽ വെള്ളി വരെയാക്കാൻ സാധ്യത

 
രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തന സമയം മാറ്റാൻ നിർദേശം ; പ്രവൃത്തിദിവസങ്ങൾ തിങ്കൾ മുതൽ വെള്ളി വരെയാക്കാൻ സാധ്യത

പുതുക്കിയ പ്രവർത്തന സമയം അനുസരിച്ച് രാവിലെ 9:15 മുതൽ 4:45 വരെയായിരിക്കും സമയം

ന്യൂഡൽഹി : രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തന സമയം മാറ്റാൻ സാധ്യത.യൂണിയനുകളുടെ ആവശ്യം ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ അംഗീകരിക്കുകയാണെങ്കിൽ ബാങ്കുകളുടെ പ്രവർത്തന സമയം മാറ്റും . പുതുക്കിയ പ്രവർത്തന സമയം അനുസരിച്ച് രാവിലെ 9:15 മുതൽ 4:45 വരെയായിരിക്കും സമയം. പണമിടപാടുകളുടെ സമയം രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:30 വരെയും ഉച്ചയ്ക്ക് 2 മുതൽ 3:30 വരെയും ആയിരിക്കും. മറ്റ്‌ ഇടപാടുകൾ 3:30 മുതൽ 4:45 വരെയുമാക്കി പരിഷ്കരിക്കും.

ബാങ്കുകളുടെ പ്രവർത്തന സമയം അര മണിക്കൂർ വർധിപ്പിച്ച് പ്രവൃത്തി ദിവസങ്ങൾ അഞ്ച് ദിവസമാക്കി ചുരുക്കണം എന്ന് ഐബിഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ രണ്ട് ശനിയാഴ്‌ചകൾ അവധി ദിനമാണ്. തിങ്കൾ മുതൽ വെള്ളി വരെ ബാങ്കുകളുടെ പ്രവർത്തന സമയം പുനഃക്രമീകരിക്കണമെന്നാണ് യൂണിയന്റെ ആവശ്യം. ഐബിഎയും സർക്കാരും ആർബിഐയും ഇത് അംഗീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്ന് എഐബിഇഎ ജനറൽ സെക്രട്ടറി സിഎച്ച് വെങ്കിടാചലം പറഞ്ഞു.

നിലവിൽ മാസത്തിലെ രണ്ടാം ശനിയും നാലാം ശനിയും എല്ലാ ഞായറഴ്ച്ചകളും ബാങ്ക് അവധിയാണ്. ബാങ്ക് ജീവനക്കാരുടെ അസോസിയേഷന്റെ നിർദേശം അംഗീകരിക്കുകയാണെങ്കിൽ ഇനി മുതൽ എല്ലാ ശനിയും ഞായറും ബാങ്ക് അവധി ആയിരിക്കും. കഴിഞ്ഞ വർഷം മുതൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഈ രീതിയിലാണ് പ്രവർത്തിക്കുന്നത്.