LogoLoginKerala

മുഴുവന്‍ മുഖ്യമന്ത്രിമാര്‍ക്കും ഭക്ഷണം പാചകം ചെയ്ത ഒരേ ഒരമ്മ!

jagathamma
ഇവരുടെ ബന്ധുവും കെ പി സി സി മുന്‍ അംഗവുമായിരുന്ന അന്തരിച്ച സി എന്‍ സോമരാജനാണ് മുഖ്യമന്ത്രിമാരായ കെ കരുണാകരന്‍, എ. കെ ആന്റിണി, ഉമ്മന്‍ചാണ്ടി എന്നിവര്‍ അടിമാലിയില്‍ എത്തിയ അവസരങ്ങളില്‍ ജഗതമ്മയെ കൊണ്ടു ഭക്ഷണം തയ്യാക്കിച്ചത് മുന്‍പ് ഇവര്‍ ഉണ്ടാക്കി കൊടുത്ത മാമ്പഴപുളിശേരി കഴിച്ച കരുണാകരന്‍ ജഗതമ്മയുടെ കൈകള്‍ പിടിച്ചു കുലുക്കി അഭിനന്ദനങ്ങള്‍ അറിയിച്ചത് ഈ കമ്മ്യൂണിസ്റ്റുകാരിയുടെ മനസ്സില്‍ ഇപ്പോഴും ജ്വലിക്കുന്ന ഓര്‍മ്മയായുണ്ട്.

കേരളത്തിലെ മുഴുവന്‍ മുഖ്യമന്ത്രിമാര്‍ക്കും ഭക്ഷണം തയ്യാറാക്കി കൊടുക്കാന്‍  അപൂര്‍വ്വ അവസരം ലഭിച്ചിട്ടുള്ള ഒരമ്മ ഇടുക്കിയിലുണ്ട്. അടിമാലി വരകുകാലായില്‍ പരേതനായ ഗോപാലന്റെ ഭാര്യ ജഗതമ്മക്കാണ് (73) ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇ എം എസ് മുതല്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വരെയുള്ളവര്‍ക്ക് ഭക്ഷണം നല്‍കാ ന്‍ നിയോഗം ലഭിച്ച കേരളത്തിലെ ഏക പാചകക്കാരി. ഇക്കാര്യത്തില്‍ ഇനിയാര്‍ക്കും നേടാന്‍ കഴിയാത്ത  റെക്കാര്‍ഡ്  കൂടിയാണിത്.

ഇതെങ്ങനെ സംഭവ്യ മായെന്നു ചോദിച്ചാല്‍ ഒരു പാരമ്പര്യത്തിന്റെ വ ഴിയാണാറിയേണ്ടി വരിക ഇടുക്കിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് കുടുംബമായ വരകു കാലായില്‍ കുടുംബത്തിലെ കാരണവരായിരുന്ന കുട്ടിയും അദ്ദേഹത്തിന്റെ മകനും ജഗതമ്മയുടെ ഭര്‍ത്താവുമായിരുന്ന ഗോപാലനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അല്ലാത്തവര്‍ക്കുമൊക്കെ വിശപ്പകറ്റാന്‍ അടിയന്തിരാവസ്ഥ കാലഘട്ടത്തിലടക്കം ഭക്ഷണം നല്‍കിയ തിന്റെ ആ പാരമ്പര്യ വഴിയാണ് പിന്നീട് ജഗതമ്മയുടെ ജീവിതത്തില്‍ ഇങ്ങനെയൊരു നിയോഗം ഇലയിടാന്‍ അവസരമാക്കിയത്.

പാചക കലയില്‍ അതീവ തത്പരയായ ജഗതമ്മയും ഗോപാലനും ചേര്‍ന്നു കൊച്ചു കൊച്ചു പരിപാടികള്‍ക്ക് ഭക്ഷണം ഉണ്ടാക്കി കൊടുത്തു ഇതിലുടെ ജീവിതം കരുപിടിപ്പിക്കാന്‍ തുടങ്ങിയതോടെ സി പി എം പാര്‍ട്ടിയും അവരുടെ സമ്മേളനങ്ങളിലും മറ്റും ഈ ദമ്പതികളുടെ സേവനം ഉപയോഗപ്പെടുത്തി അങ്ങനെയാണിവര്‍ ഇപ്പോഴത്തെ നിലയില്‍ പറഞ്ഞാല്‍ കേറ്ററിംഗ് സര്‍വീസുകാരായി മാറിയത്. ഇതോടെ ഇവര്‍ക്ക് വി ഐ പി കള്‍ക്കുള്ള ഭക്ഷണവും തയ്യാറാക്കി നല്‍കാന്‍ അവസരം കൈവരികയായിരുന്നു.

ഇവരുടെ ബന്ധുവും കെ പി സി സി മുന്‍ അംഗവുമായിരുന്ന അന്തരിച്ച സി എന്‍ സോമരാജനാണ് മുഖ്യമന്ത്രിമാരായ കെ കരുണാകരന്‍, എ. കെ ആന്റിണി, ഉമ്മന്‍ചാണ്ടി എന്നിവര്‍ അടിമാലിയില്‍ എത്തിയ അവസരങ്ങളില്‍ ജഗതമ്മയെ കൊണ്ടു ഭക്ഷണം തയ്യാക്കിച്ചത് മുന്‍പ് ഇവര്‍ ഉണ്ടാക്കി കൊടുത്ത മാമ്പഴപുളിശേരി കഴിച്ച കരുണാകരന്‍ ജഗതമ്മയുടെ കൈകള്‍ പിടിച്ചു കുലുക്കി അഭിനന്ദനങ്ങള്‍ അറിയിച്ചത് ഈ കമ്മ്യൂണിസ്റ്റുകാരിയുടെ മനസ്സില്‍ ഇപ്പോഴും ജ്വലിക്കുന്ന ഓര്‍മ്മയായുണ്ട്.

പിണറായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കാലഘട്ടത്തിലും പിന്നിടും ഇവരുടെ പാചകരുചി അറിഞ്ഞിട്ടുണ്ട്. കൈരളിയെന്നാണ് ഇവരുടെ സ്ഥാപനത്തിന്റെ പേര്. ഒട്ടേറെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണവും താമസ സൗകാര്യങ്ങളും ഒരുക്കി നല്‍കി മാതൃകാ മാതാപിതാക്കളുടെ റോള്‍ വഹിച്ചിരുന്ന ഈ ദമ്പതികള്‍ക്കിടയില്‍ നിന്നും ഗോപാലന്‍ ഏതാനും മാസങ്ങള്‍ മുന്‍പ് വേര്‍ പിരിഞ്ഞതോടെ പഴയ കാല ഓര്‍മ്മകളുടെയും പഴയ കലവറ സാധനങ്ങളുമൊക്കെ നടുവില്‍ ഈ വി വി ഐ പി പാചകക്കാരി വാര്‍ധ ക്യപരമായ രോഗങ്ങള്‍ക്കിടയില്‍ അത്ര സജിവമല്ലാതെ കഴിയുകയാണിപ്പോള്‍