വലിയ പരിപാടികളില്‍ എത്തുന്ന ലക്ഷക്കണക്കിന് ആളുകളെക്കാള്‍ വിലമതിക്കുന്നത്, ഒരു പുസ്തക പ്രകാശനത്തിന് എത്തുന്ന മുല്യമുള്ള പത്ത് പേരാണ് - അനൂപ് പന്തളം .

തൃശൂര്‍: അധ്യാപികയും നവാഗത എഴുത്തുകാരിയുമായ ലിന്റ പ്രസാദ് (ജാനകി)രചിച്ച 'അപരാജിത' എന്ന കഥാ സമാഹാരത്തിന്റെ പ്രകാശനം സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ നടന്നു. സംവിധായകനും അവതാരകനുമായ അനൂപ് പന്തളം ചടങ്ങ് ഉദ്ഘാടനം ചെയ്തു. വലിയ എന്റെര്‍ടെയ്ന്‍മെന്റ് പരിപാടികളില്‍ എത്തുന്ന ലക്ഷക്കണക്കിന് ആളുകളെക്കാര്‍ വിലമതിക്കുന്നത്, ഒരു പുസ്തക പ്രകാശനത്തിന് എത്തുന്ന മുല്യമുള്ള പത്തുപേരാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അനൂപ് പറഞ്ഞു.
സംവിധായകനും, തിരക്കഥാകൃത്തുമായ അനില്‍ പരയ്ക്കാട് 'അപരാജിത' പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചത്. 'ചെറുപ്പം മുതല്‍ കഥയും കവിതയും കേട്ട് വളര്‍ന്നവരായിരിക്കും ഓരോരുത്തരും എന്ന് പറഞ്ഞ അനില്‍ പരയ്ക്കാട് സദസിന് മുന്‍പാകെ ചില താരാട്ടുപാട്ടുകളും പാടി. തുടര്‍ന്ന് എഴുത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ലുലു ഗ്രൂപ്പ് മീഡിയ കോ ഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് പുസ്തകം ഏറ്റുവാങ്ങി. എഴുത്തുക്കാരന്‍ എം.കെ. സതീഷ് പുസ്തകം സദസ്സിനെ പരിചയപ്പെടുത്തി. സുസമസ്യ പബ്ലിക്കേഷന്‍ സാരഥിയായ കെ.എന്‍. സുനിത , തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അനൂപ് കാട, ഉണ്ണികൃഷ്ണന്‍ പുളിക്കപറമ്പില്‍, ബിന്‍സി ലിജില്‍ , ലിന്റ പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.