LogoLoginKerala

ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാളിനു നേരെ അതിക്രമം; കൈ കാറില്‍ കുരുക്കി വലിച്ചിഴച്ചു

 
Swati Maliwal

ന്യൂഡല്‍ഹി:  ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാളിനു നേരെ അതിക്രമം. സ്വാതിയുടെ കൈ കാറില്‍ കുരുക്കി വലിച്ചിഴച്ചെന്നാണ് പരാതി. 15 മീറ്ററോളം ഇത്തരത്തില്‍ വലിച്ചിഴച്ചതായി പരാതിയില്‍ പറയുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് നാല്‍പ്പത്തേഴുകാരനായ കാര്‍ ഡ്രൈവര്‍ ഹരീഷ് ചന്ദ്രയെ അറസ്റ്റ് ചെയ്തു.

ഡല്‍ഹി എയിംസ് ഹോസ്പിറ്റലിനു സമീപമായിരുന്നു സംഭവം നടക്കുന്നത്. സംഭവ സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. തലസ്ഥാന നഗരിയില്‍ സ്ത്രീകള്‍ രാത്രികാലത്ത് നേരിടുന്ന വെല്ലുവിളികള്‍ പരിശോധിക്കാനെത്തിയതായിരുന്നു സ്വാതി മലിവാളും സംഘവുമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കര്‍ശന നടപടിക്ക് വനിതാ കമ്മിഷന്‍ അധ്യക്ഷ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.