LogoLoginKerala

ഇനിമുതല്‍ കെടിയുവിലും ആര്‍ത്തവ അവധി; എല്ലാ കോളേജിലും ആര്‍ത്തവാവധി അനുവദിക്കാന്‍ ബോര്‍ഡ് ഓഫ് ഗവേര്‍ണന്‍സ് തീരുമാനം

 
ktu

കൊച്ചി: കുസാറ്റിന് പിന്നാലെ ഇനി മുതല്‍ സാങ്കേതിക സര്‍വകലാശാലയിലും (കെടിയു) ആര്‍ത്തവാവധി. സര്‍വകലാശയ്ക്ക് കീഴിലെ എല്ലാ കോളേജിലും ആര്‍ത്തവാവധി അനുവദിക്കാന്‍ ബോര്‍ഡ് ഓഫ് ഗവേര്‍ണന്‍സ് തീരുമാനിച്ചു.

ആര്‍ത്തവസമയത്ത് വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്ന മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് പുതിയ തീരുമാനം. നേരത്തെ കേരളത്തിലാദ്യമായി കുസാറ്റ് സര്‍വകലാശാലയാണ് ആര്‍ത്തവാവധി പ്രഖ്യാപിച്ചത്. ഈ മാതൃകയില്‍ എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി ഡോ ആര്‍ ബിന്ദു നേരത്തെ വ്യക്തമാക്കിയിരുന്നു.