LogoLoginKerala

നാല് സംസ്ഥാനങ്ങളില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്

 
നാല് സംസ്ഥാനങ്ങളില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്

 

ന്യൂഡല്‍ഹി: രാജ്യത്തെ നാല് സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ് , ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. 40 ഇടങ്ങളില്‍ റെയ്ഡ് നടക്കുനതായാണ് സൂചന.

മയക്കുമരുന്ന് കടത്ത് സംഘങ്ങളുടെയും, ഗുണ്ടാസംഘങ്ങളുടെയും കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മയക്കുമരുന്ന് സംഘങ്ങളും ഭീകരരുമായുള്ള ഇവരുടെ ബന്ധത്തെ കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്.