പുതിയ അപ്ഡേഷനുമായി വാട്‌സ്ആപ്പ്; വരാനിരിക്കുന്ന പുതിയ ഫീച്ചര്‍ ഇങ്ങനെ..!

വരാനിരിക്കുന്ന വാട്സ്ആപ്പ് അപ്ഡേറ്റിലൂടെ ഇനി ചിലരില്‍ നിന്ന് മാത്രമായി ലാസ്റ്റ് സീന്‍ സ്റ്റാറ്റസും പ്രൊഫൈല്‍ ചിത്രവും മറച്ചുവെക്കാം.

വാട്ട്സ്ആപ്പില്‍ ഇനിമുതല്‍ പുതിയ അപ്ഡേഷനുകള്‍. ലാസ്റ്റ് സീനും പ്രൊഫൈല്‍ ചിത്രവും ചിലരില്‍ നിന്ന് മാത്രമായി മറച്ചുവെക്കാന്‍ സാധിക്കുന്ന അപ്ഡേഷനാണ് വാട്സാപ്പ് മുന്നോട്ട് വെക്കുന്നത്. വാട്സ്ആപ്പില്‍ ഒരാള്‍ അവസാനം ഓണ്‍ലൈനിലുണ്ടായിരുന്ന സമയം സൂചിപ്പിക്കുന്നതിനായുള്ള ലാസ്റ്റ് സീന്‍് അപ്രത്യക്ഷമാക്കാനുള്ള സൗകര്യം വാട്സ്ആപ്പ് നല്‍കിയിരുന്നു.

എന്നാല്‍, ‘ലാസ്റ്റ് സീന്‍ സ്റ്റാറ്റസ്’ മറച്ചുവെക്കാനായി വാട്സ്ആപ്പ് ആദ്യം നല്‍കിയ സൗകര്യത്തിന് ചില പോരായ്മകളുണ്ടായിരുന്നു. കോണ്‍ടാക്ടിലുള്ള മുഴുവന്‍ ആളുകള്‍ക്കും ലാസ്റ്റ് സീന്‍ സ്റ്റാറ്റസ് കാണാന്‍ സാധിക്കില്ല എന്നതായിരുന്നു അതിന്റെ പ്രശ്നം. എന്നാല്‍, അതിന് പരിഹാരമായാണ് പുതിയ അപ്ഡേഷന്‍ എത്തിയിരിക്കുന്നത്.

വരാനിരിക്കുന്ന വാട്സ്ആപ്പ് അപ്ഡേറ്റിലൂടെ ഇനി ചിലരില്‍ നിന്ന് മാത്രമായി ലാസ്റ്റ് സീന്‍ സ്റ്റാറ്റസും പ്രൊഫൈല്‍ ചിത്രവും മറച്ചുവെക്കാം. പ്രൈവസി സെറ്റിങ്സിലെ ലാസ്റ്റ് സീന്‍ ഓപ്ഷനില്‍ പോയാല്‍ ദൃശ്യമാകുന്ന എവരിവണ്‍, മൈ കോണ്ടാക്ട്സ്, നോബഡി എന്നീ പ്രൈവസി ഫീച്ചറുകള്‍ക്കൊപ്പം പ്രത്യേക കോണ്‍ടാക്ടുകളില്‍ നിന്ന് മാത്രമായി വിവരങ്ങള്‍ മറച്ചുവെക്കാനായി ‘മൈ കോണ്ടാക്ട്സ് എക്സെപ്റ്റ്’ എന്നൊരു പുതിയ പ്രൈവസി ഫീച്ചറും വാട്സ്ആപ്പ് ചേര്‍ത്തേക്കും. നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. വരാനിരിക്കുന്ന അപ്ഡേഷനില്‍ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.