LogoLoginKerala

വിഷു ആശംസ നേർന്ന് മുഖ്യമന്ത്രി

 
Pinarayi vijayan
തിരുവനന്തപുരം: മലയാളികൾക്ക് വിഷു ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പന്നമായ കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലാണ് വിഷു. ഇല്ലാതായികൊണ്ടിരിക്കുന്ന കാർഷിക സംസ്കാരത്തെ തിരിച്ചു പിടിക്കേണ്ടതുണ്ടെന്നും ഈ വർഷത്തെ വിഷുവിന്റെ സന്ദേശം അതിനുള്ള ശക്തി പകരട്ടേയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
ഐശ്വര്യ പൂർണമായ നല്ലൊരു നാളെയെ വരവേൽക്കുന്നതിനുള്ള വിഷു ആഘോഷങ്ങളിൽ മലയാളികൾ ഒത്തൊരുമയോടെ പങ്കെടുക്കുകയാണ്. ഒത്തൊരുമയുടെ സന്ദേശം വിളിച്ചോതുന്നതാണ് ഏതൊരു ആഘോഷവും. വർഗീയതയും വിഭാഗീതയും പറഞ്ഞ് ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന പ്രതിരോധ ശക്തികളെ കരുതിയിരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നതമായ മനുഷ്യ സ്നേഹത്തിലൂന്നിയ ഐക്യം കൊണ്ട് ഈ ശക്തികൾക്ക് മറുപടി നൽകാൻ സാധിക്കണം. സമത്വവും സാഹോദര്യവും പുലരുന്ന നല്ല കാലത്തെ വരവേൽക്കാൻ ഒരുമിച്ച് നിൽക്കാമെന്നും മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.