അച്ഛന്റെ നിരാഹാരത്തിന് മകളുടെ പിന്തുണ; കൊച്ച് ഹൈബി സമരപന്തലിലെ താരം
Wed, 11 Jan 2023

കൊച്ചി: ഗോശ്രീ ബസുകളുടെ നഗരപ്രവേശനത്തിനു വേണ്ടി ഹൈബി ഈഡന്‍ എം.പി. 24 മണിക്കൂര്‍ നടത്തുന്ന നിരാഹാര സമരവേദിയാണ് സ്ഥലം. അച്ഛന്‍ നിരാഹാരമിരിക്കുന്നത് കാണാനായി കുഞ്ഞ് ഹൈബിയും അമ്മയ്‌ക്കൊപ്പമെത്തി. ഏതെല്ലാം നേതാക്കള്‍ അച്ഛനൊപ്പമുണ്ടെങ്കിലും നിരാഹാരനമിരിക്കുന്ന പന്തലില്‍ അച്ഛന്റെ മടിയില്‍ തന്നെ സ്ഥാനം ഉറപ്പിച്ചു. ഹാരമണിയിക്കുമ്പോഴും വേദിയിലെ പാട്ട് കേള്‍ക്കുമ്പോളുമെല്ലാം ഹൈബിക്ക് പിന്തുണയായി മകളുമുണ്ടായിരുന്നു. ഇടയ്‌ക്കൊന്ന് നൃത്തം ചെയ്യാനും ശ്രമം.
ഹൈബി എം.പിയുടെ നിരാഹാര സമരത്തിന് പിന്തുണയുമായി ശശി തരൂര്‍ എത്തിയപ്പോഴും വേദിയിലെ താരം ഹൈബിയുടെ മകള്‍ തന്നെയായിരുന്നു. പാട്ടും ആരവുമായി ഒരു നിരാഹാര സമരം. കൂട്ടിന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വവും.