LogoLoginKerala

തുനിവ് ആദ്യ ഷോ കാണാന്‍ ലോറിക്ക് മുകളില്‍ കയറി നൃത്തം; അജിത്ത് ആരാധകന് ദാരുണാന്ത്യം

 
lkj

ചെന്നൈ: അജിത്ത് നായകനായെത്തുന്ന തുനിവ് സിനിമയുടെ റിലീസിനിടെ ലോറിയില്‍ നിന്ന് വീണ് അജിത്ത് ആരാധകന് ദാരുണാന്ത്യം. ചെന്നൈ രോഹിണി തിയേറ്ററിന് സമീപത്തായി പൂനമല്ലി ഹൈവേയിലായിരുന്നു സംഭവം. തുനിവിന്റെ ആദ്യ ഷോ കാണാനായി ആരാധകര്‍ ലോറിയ്ക്ക് മുകളില്‍ നിന്ന് ഡാന്‍സും പാട്ടുമായി യാത്ര ചെയ്യുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയ്ക്കായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. മറ്റ് ആരാധകരോടൊപ്പം ലോറിയ്ക്ക് മുകളില്‍ നിന്ന് നൃത്തം ചെയ്യുകയായിരുന്ന ഭാരത് കുമാറാണ് (19) മരിച്ചത്.

ചെന്നൈ ചിന്താദ്രിപേട്ട് സ്വദേശിയാണ്. നൃത്തം ചെയ്യുന്നതിനിടെ ലോറിയില്‍ നിന്നുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാരതിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. വിജയ് ചിത്രം വാരിസും അജിത്ത് ചിത്രം തുനിവും ഒരുമിച്ചെത്തുന്നതിനാല്‍ തമിഴ്‌നാട്ടിലൊട്ടാകെ വമ്പന്‍ ആഘോഷങ്ങളുണ്ടായിരുന്നു.