25 C
Kochi
Monday, October 25, 2021

സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം; മാധ്യമപ്രവര്‍ത്തകന്‍ വേണു ബാലകൃഷ്ണന് സസ്പെന്‍ഷന്‍

Must read

യുവ മാധ്യമ പ്രവര്‍ത്തക ചാനലിന്റെ വനിതാ സെല്‍ വഴി മാധ്യമ പ്രവര്‍ത്തകനെതിരെ പരാതി നല്‍കിയത്.

കൊച്ചി: സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരില്‍ മാതൃഭൂമി ന്യൂസിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വേണു ബാലകൃഷ്ണന് സസ്പെന്‍ഷന്‍. അന്വേഷണ വിധേയമായാണ് അച്ചടക്ക നടപടി. സഹപ്രവര്‍ത്തകയായ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

യുവ മാധ്യമ പ്രവര്‍ത്തക ചാനലിന്റെ വനിതാ സെല്‍ വഴി മാധ്യമ പ്രവര്‍ത്തകനെതിരെ പരാതി നല്‍കിയത്. പരാതിയില്‍ മാധ്യമ പ്രവര്‍ത്തക ഉറച്ചു നിന്നാല്‍ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസമാണ് സംഭവത്തിനാസ്പദമായ സന്ദേശം വേണു യുവതിയ്ക്ക് അയച്ചത്. നേരത്തെ ഇദ്ദേഹത്തിനെതിരെ രണ്ടു വട്ടം പരാതി ഉയര്‍ന്നിരുന്നു. അന്ന് അദ്ദേഹത്തിന്റെ ബന്ധു ഇടപെട്ട് ഈ പരാതികള്‍ ഒതുക്കി തീര്‍ത്തിരുന്നു. ഒരു മേക്കപ്പ് വുമണ്‍ അടക്കം ഇയാള്‍ക്കെതിരെ പരാതി പറഞ്ഞിരുന്നു. ഇവര്‍ പിന്നിട് പരാതിയില്‍ ഉറച്ചു നിന്നിരുന്നില്ല. ഇത്തവണ പക്ഷേ അദേഹത്തെ രക്ഷിക്കാന്‍ ആരുമില്ലെന്നാണ് സൂചന. സംഭവം മൂടിവയ്ക്കാന്‍ ശ്രമം നടന്നെങ്കിലും അതു വിജയിച്ചില്ല.

മാധ്യമ പ്രവര്‍ത്തക ഇദ്ദേഹം തന്നോട് മോശമായി പെരുമാറിയപ്പോള്‍ തിരികെ രോഷത്തോടെ പ്രതികരിച്ചു. അവര്‍ കായികമായി പ്രതികരിച്ചുവെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നുണ്ട്.

More articles

Latest article