24 C
Kochi
Tuesday, December 7, 2021

ലോകത്തിനു മുന്നില്‍ തല ഉയര്‍ത്തി വീണ്ടും ബ്രിട്ടന്‍; ‘മോള്‍നുപിരവിര്‍’ ചരിത്രം..!

Must read

ലോകത്ത് ആദ്യമായി ആന്റി വൈറല്‍ ഗുളിക കൊവിഡ് ചികില്‍സയ്ക്കായി ഉപയോഗിക്കുന്ന ആദ്യ രാജ്യം എന്ന ബഹുമതിയാണ് ‘മോള്‍നുപിരവിര്‍’ എന്ന ആന്റിവൈറല്‍ ഗുളികയ്ക്ക് അനുമതി ലഭിച്ചതോടെ ബ്രിട്ടന് സ്വന്തമാകുന്നത്. കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് ദിവസം രണ്ടുനേരം നല്‍കാവുന്ന ഗുളികയ്ക്കാണ് ബ്രിട്ടീഷ് മെഡിസിന്‍ റെഗുലേറ്റര്‍ അനുമതി നല്‍കിയത്.

ആതിര പി കെ

വൈറസ് രോഗങ്ങള്‍ക്ക് മരുന്നില്ല എന്നത് ലോകത്തിന്റെ പൊതു ചിന്തയാണ്. കോവിഡ് മഹാമാരി വന്ന് പ്രതിസന്ധിയിലായ ലോകജനത പാടെ മരുന്ന എന്ന കാര്യത്തെ തള്ളികളയുകയായിരുന്നു. പകരം പുതിയ വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള മത്സരത്തിലായി ഓരോ രാജ്യവും. എന്നാല്‍ വൈറസിന് മരുന്നില്ല എന്ന പൊതുചിന്തയ്ക്ക് മറുമരുന്നായിക്കൊണ്ട് എത്തിയിരിക്കുകയാണ് ലോകത്ത് തന്നെ കോവിഡ് പ്രതിരോഘത്തിന്റെ പേരില്‍
ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും കളിയാക്കലുകള്‍ക്കും പാത്രമായ സാക്ഷാല്‍ ബ്രിട്ടന്‍.

UK records 48,553 new Covid-19 cases, 63 deaths | World News - Hindustan Times

ലോകത്ത് ആദ്യമായി ആന്റി വൈറല്‍ ഗുളിക കൊവിഡ് ചികില്‍സയ്ക്കായി ഉപയോഗിക്കുന്ന ആദ്യ രാജ്യം എന്ന ബഹുമതിയാണ് ‘മോള്‍നുപിരവിര്‍’ എന്ന ആന്റിവൈറല്‍ ഗുളികയ്ക്ക് അനുമതി ലഭിച്ചതോടെ ബ്രിട്ടന് സ്വന്തമാകുന്നത്. കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് ദിവസം രണ്ടുനേരം നല്‍കാവുന്ന ഗുളികയ്ക്കാണ് ബ്രിട്ടീഷ് മെഡിസിന്‍ റെഗുലേറ്റര്‍ അനുമതി നല്‍കിയത്. അമേരിക്കന്‍ ഫാര്‍മ കമ്പനിയാണ് ‘മോള്‍നുപിരവിര്‍’ എന്ന ആന്റിവൈറല്‍ ഗുളിക നിര്‍മ്മിച്ചത്.

ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലും പരാജപ്പെട്ട പ്രതിരോധം 

കോവിഡ് വന്ന് ലോകരാജ്യങ്ങള്‍ എല്ലാം തന്നെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തി മരണനിരക്ക് കുറക്കാന്‍ ശ്രമിക്കുമ്പോഴും ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലും കോവിഡ് മരണത്തില്‍ നിന്നും സ്വന്തം ജനങ്ങളെ രക്ഷിക്കാന്‍ ബ്രിട്ടനായില്ല. അന്ന് പലയിടങ്ങളിലും വ്യാപകമായ തരത്തില്‍ കോവിഡ് മരണങ്ങള്‍ സംഭവിച്ചു തുടങ്ങിയിട്ടില്ലായിരുന്നു. കേരളത്തിലും സ്ഥിതി അന്ന നിയന്ത്രണ വിധഒയമായിരുന്നു. അതുകൊണ്ടുതന്നെ ഡോക്ടര്‍മാരുടെ വാട്സാപ്പ് ഗ്രൂപുകളില്‍ പോലും വലിയരീതിയിലാണ് മലയാളികളായ യുകെഡോക്ടര്‍മാര്‍ നാട്ടില്‍ നിന്നുള്ളവരുടെ കളിയാക്കലുകള്‍ നേരിട്ടത് . എന്നാല്‍ യുകെയിലെ ഓരോ മലയാളി ഡോക്ടറും മരണ ഭയം കൂടാതെ കോവിഡ് രോഗികളെ മരണത്തില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു.

UK suffers deadliest day, some hospitals 'like a war zone' | World News,The Indian Express

അസ്ത്ര സേനക വാക്സിന്‍ യാഥാര്‍ഥ്യമാക്കി

എന്നാല്‍ കടുത്ത പരിശ്രമത്തിനൊടുവില്‍ രണ്ടാം തരംഗത്തിലും കോവിഡ് മരണം തടയാനാകില്ല എന്ന് മനസിലാക്കിയ ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റവും ശ്രദ്ധ നല്‍കിയ വാക്സിന്‍ ഗവേഷണവും വേഗത്തിലാക്കാന്‍ ഉള്ള നിര്‍ദ്ദേശങ്ങളിലായിരുന്നു . ഗവേഷണത്തിനായി പണം തടസ്സമാകരുതു എന്ന ധാരണയില്‍ വാക്സിന്‍ വികസന പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ വന്‍ തുകയാണ് മാറ്റി വച്ചത്. എന്നാല്‍ അത് വെറുതെ ആയില്ല എന്നതായിരുന്നു അന്തിമഫലം കാട്ടിത്തന്നത്. ഒടുവില്‍ ലോകം ആശ്വാസത്തോടെ കേട്ട അസ്ത്ര സേനക വാക്സിന്‍ യാഥാര്‍ഥ്യമായത് ബ്രിട്ടന്റെ പരിശ്രമത്തിലൂടെ തന്നെയാണെന്നത് എടുത്തുപറയേണ്ട ഒന്നാണ്. കഴിഞ്ഞ വര്ഷം ഡിസംബര്‍ എട്ടിന് കോവിഡ് പോരാട്ട ചരിത്രത്തില്‍ ലോകത്തിനു അഭിമാനമായി കവന്‍ട്രി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ആദ്യമായി കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചുകൊണ്ട് രാജ്യം കോവിഡ് പോരാട്ടത്തിന് മുന്നില്‍ നില്‍ക്കുകയാണെന്ന് ബ്രിട്ടന്‍ അഭിമാനത്തോടെ പ്രഖ്യാപിക്കുകയുണ്ടായി.

AstraZeneca-Oxford vaccine: 5 things to know

തുടര്‍ന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് ആളുകളെ കോവിഡ് മരണത്തില്‍ നിന്നും രക്ഷിച്ചതും ഇതേ വാക്സിന്‍ തന്നെയാെന്നതാണ് കളിയാക്കലുകള്‍ക്ക് പ്രിട്ടന്‍ നല്‍കിയ മധുര പ്രതികാരം. അതുകൊണ്ടുതന്നെ നിഷ്പ്രയാസം ബ്രിട്ടന്‍ മൂന്നാം തരംഗത്തെ അതിജീവിച്ചു . എന്നാല്‍ ഭയപ്പെട്ടത് പോലെ ശൈത്യ കാലത്തു എത്തുമെന്ന് പ്രവചിച്ച നാലാം കോവിഡ് തരംഗത്തിന് സാക്ഷ്യം വഹിക്കുകയാണ് ഇപ്പോള്‍ ബ്രിട്ടന്‍ . ശാസ്ത്ര സംഘം നല്‍കിയ മുന്നറിയിപ്പ് പോലെ തന്നെ വീണ്ടും മരണക്കണക്കില്‍ മുന്നിലേക്ക് കുതിക്കുന്നത് ബ്രിട്ടന് തിരിച്ചടിയാകുന്നുണ്ട് .

കോവിഡിനെതിരെ മരുന്നെന്ന കണ്ടുപിടുത്തം

എന്നാല്‍ പരിശ്രമങ്ങള്‍ ഒഴിവാക്കി മാറിനില്‍ ക്കാന്‍ അവര്‍ തയ്യാറായില്ല. രണ്ടാം തരംഗത്തില്‍ വാക്സിനുമായി എത്തി ലോകത്തിനു പ്രതീക്ഷ നല്‍കിയ ബ്രിട്ടന്‍ ഇപ്പോള്‍ നാലാം തരംഗത്തില്‍ മരുന്നെന്ന മറ്റൊരു പ്രതീക്ഷയുമായിട്ടായിരുന്നു എത്തിയത് . കോവിഡിനുള്ള മരുന്നെന്ന അവസാന പ്രതീക്ഷയും ഒടുവില്‍ എത്തുന്നതും ബ്രിട്ടനില്‍ നിന്ന് തന്നെയാണെന്നതും എടുത്തുപറയേണ്ടതാണ്. ലോകം കഴിഞ്ഞദിവസം ആശ്വാസത്തോടെ കേട്ട മോള്‍നുപിരിവര്‍ എന്ന കോവിഡ് മരുന്നു ഏതാനും ആഴ്ചകളായി യുകെയുടെ പല ഭാഗത്തും ഉള്ള ആശുപത്രികളില്‍ ട്രയല്‍ എന്ന നിലയില്‍ നടത്തിവരികയായിരുന്നു. ശേഷം പരീക്ഷണം വിജയമാണെന്ന് വ്യക്തമായതോടെ ഔദ്യോഗികമായി രോഗികളില്‍ എത്തിക്കാന്‍ തീരുമാനിച്ച വിവരം പുറത്തുവന്നതോടെ ചരിത്രം ബ്രിട്ടനെ സ്വര്‍ണലിപിയില്‍ എഴുതിച്ചേര്‍ക്കുകയാണ്. അതുപോലെതന്നെ കോവിഡ് ചികിത്സക്കുള്ള ലോകത്തെ ഏറ്റവും ഫലപ്രദമായ മാര്‍ഗം പരീക്ഷിച്ച രാജ്യം എന്ന നിലയിലാകും ബ്രിട്ടനെ ഇനി ലോകം അടയാളപ്പെടുത്തുന്നതും..

Britain becomes first country to approve Merck's oral COVID-19 treatment pill

ലോകത്തിന്റെ ആവശ്യം കൂടി മുന്നില്‍ കണ്ടു ലക്ഷക്കണക്കിന് ഡോസ് മരുന്ന് ഉല്‍പ്പാദനത്തിലൂട കടന്നു പോകുകയാണ് അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ . പല വിധത്തില്‍ ഉള്ള വാക്സിനുകളും മരുന്നും കൂടിയാകുമ്പോള്‍ ലോകം കോവിഡിനെ പിടിച്ചു കെട്ടി മുന്നോട്ടു കുതിക്കുമെന്നു തന്നെയാണ് ഗവേഷക സംഘത്തിന്റെയും പ്രതീക്ഷകള്‍ . ദിവസം രണ്ടു നേരം വീതം ഡോക്ടറുടെ നിരീക്ഷണത്തില്‍ മരുന്ന് നല്കാന്‍ തുടങ്ങിയിരിക്കുകയാണ് ബ്രിട്ടന്‍ . അതേസമയം ഇതുവരെ ഹോസ്പിറ്റലില്‍ നിന്നും പകുതി പേരെ എങ്കിലും ഒഴിവാക്കാനാകും എന്നാണ് വിദഗ്ധരുടെ പ്രതീക്ഷ ,

ഫ്‌ലൂ ചികിത്സക്ക് വേണ്ടി പരീക്ഷിച്ച മരുന്ന്

മെര്‍ക്ക് ആന്‍ഡ് റിഡ്ജ്ബാക് എന്ന അമേരിക്കന്‍ കമ്പനിയാണ് വ്യാവസായികമായി മരുന്ന് നിര്‍മ്മിക്കാന്‍ തയ്യാറായിരിക്കുന്നത് . രാപ്പകല്‍ മരുന്ന് നിര്‍മ്മാണം വേണ്ടിവരും എന്നതിനാല്‍ വലിയ തരത്തില്‍ ഉള്ള ഒരുക്കങ്ങളാണ് ഇതിനായി രാജ്യത്ത് നടക്കുന്നത് . ലോക ആരോഗ്യ രംഗത്തെ ചരിത്രപരമായ നേട്ടമാണ് ബ്രിട്ടന്‍ ലോകത്തോട് പങ്കുവയ്ക്കുന്നതെന്നും ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് മാധ്യമ സംഘത്തെ അറിയിച്ചിരുന്നു . ബ്രിട്ടനില്‍ ഓരോ വര്‍ഷവും ആയിരങ്ങളെ ഇല്ലാതാക്കുന്ന ഫ്‌ലൂ ചികിത്സക്ക് വേണ്ടി പരീക്ഷിച്ച മരുന്നാണ് ഒടുവില്‍ കോവിഡ് രോഗികളിലും ഫലം ചെയ്തു തുടങ്ങിയത് . കോവിഡിന്റെ ഏതൊക്കെ വക ഭേദങ്ങളോട് പൊരുതി നില്ക്കാന്‍ പുതിയ മരുന്നിനു കഴിയുമെന്ന് കണ്ടെത്താന്‍ ഇനിയും സമയമെടുത്തേക്കാമെങ്കിലും മരുന്നെന്ന നിര്‍ണായക ലക്ഷ്യത്തിലേക്കു നീങ്ങാനായതിന്റെ ആശ്വാസമാണ് ഗവേഷക സംഘം പങ്കിടുന്നത് .

Safe to give COVID-19 shot and flu vaccine at the same time - UK study | Reuters

‘മോള്‍നുപിരവിര്‍’ പ്രത്യേകതകള്‍

രോഗ ലക്ഷണം കാണുമ്പോള്‍ തന്നെ ഗുളിക കഴിക്കാനായാല്‍ ഗുരുതരാവസ്ഥയിലേക്കു രോഗി നീങ്ങുന്നത് തടയാനാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത . അക്കാരണത്താല്‍ അധികം കാത്തിരിപ്പു കൂടാതെ പരാസിറ്റാമോള്‍ പോലെ ഈ മരുന്നും വീടുകളില്‍ സൂക്ഷിച്ചു ജനങള്‍ക്ക് കോവിഡിനോടുള്ള പോരാട്ടം സാധ്യമായേക്കും . രോഗ ലക്ഷണത്തിന്റെ അഞ്ചു ദിവസം വരെ മരുന്നിനു കോവിഡ് വൈറസിനോട് പൊരുതാനുള്ള ശേഷിയുണ്ടാകും . അതായതു രോഗം കടിനാവസ്ഥയിലേക്കു നീങ്ങും മുന്നേ മരുന്നു കഴിക്കണം എന്നതാണ് ഗവേഷകര്‍ പാങ്കിടുന്ന പ്രധാന വിശേഷം . നിലവില്‍ പ്രിസ്‌ക്രിപ്ഷന്‍ വഴിയാകും ജനങള്‍ക്ക് മരുന്ന് ലഭ്യമാക്കുക.

An oral pill for COVID-19? Molnupiravir shows promise

വാക്‌സിനായി ലോകരാജ്യങ്ങള്‍

ബ്രിട്ടനോടൊപ്പം അമേരിക്ക , സിംഗപ്പൂര്‍ , ഓസ്‌ട്രേലിയ , ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് മരുന്നിനു വേണ്ടി ഇതിനകം ഓര്‍ഡര്‍ ചെയ്തിരിക്കുന്നത് . വാക്സിന്‍ വികസിപ്പിച്ച ഫൈസര്‍ കമ്പനിയും ഉടനെ മറ്റൊരു മരുന്നുമായി എത്തിയേക്കും എന്ന സൂചനയുമുണ്ട്. കോവിഡ് പ്രതിരോധത്തില്‍ ഏറെ കളിയാക്കലുകളും വിമര്‍ശനങ്ങളും നേരിടേണ്ടി നന്നതുകൊൈണ്ടാവാം ഒരുപക്ഷേ ലോകത്ത് ആദ്യമായി ആന്റി വൈറല്‍ ഗുളിക കൊവിഡ് ചികില്‍സയ്ക്കായി ഉപയോഗിക്കുന്ന ആദ്യ രാജ്യം എന്ന ആംഗീകാരം ബ്രിട്ടനെ തേടിയെത്തിയത്. വിമര്‍ശനങ്ങളില്‍ തളരാതെ നിരന്തര പരിശ്രമത്തിനൊടുവില്‍ ഇത്തരത്തിലൊരു നേട്ടം കൈവരിക്കാനായെങ്കില്‍ അത് ബ്രിട്ടന്റെ നേട്ടം തന്നെയാണ്‌

More articles

Latest article