24 C
Kochi
Tuesday, December 7, 2021

ജീവനുള്ള പരീക്ഷണ വസ്തു; ലെയ്ക്ക ഒരു കണ്ണീര്‍ ഓര്‍മ്മ

Must read

ഏതാനും ദിവസത്തെ പരിശീലനത്തിനൊടുവില്‍ അവര്‍ അവളെ ലോകത്തിലെ ഒരു ജീവിക്കും എത്തിചേരാന്‍ പറ്റാത്ത ഉയരത്തില്‍ എത്തിച്ചു

തട്ടയില്‍ ബാലചന്ദ്രന്‍

ലെയ്ക്ക ഒരു കണ്ണീര്‍ ഓര്‍മ്മ മോസ്‌കോയിലെ തെരുവ് വീഥികളില്‍ അലഞ്ഞു നടന്ന അനാഥയായിരുന്നു അവള്‍.റഷ്യയിലെ പ്രശസ്തമായ ഗവേഷണ സ്ഥാപനം 9 പേരെ തെരുവില്‍ നിന്നും ദത്തെടുത്തിരുന്നു അതിലൊരാളായിരുന്നു ലെയ്ക.മിടുക്കിയായിരുന്നു ,ആ മിടുക്ക് തന്നെയാണ് അവളെ മരണത്തിലേക്ക് നയിക്കാന്‍ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചതും.ഏതാനും ദിവസത്തെ പരിശീലനത്തിനൊടുവില്‍ അവര്‍ അവളെ ലോകത്തിലെ ഒരു ജീവിക്കും എത്തിചേരാന്‍ പറ്റാത്ത ഉയരത്തില്‍ എത്തിച്ചു

Laika the Cosmonaut Dog: USSR sends first living creature into orbit | Time

.അന്നുവരെ ഭൂമിയിലിരുന്ന് മനുഷ്യന്‍ കണ്ടതിനെയൊക്കെ ബഹുദൂരം പിന്നിലാക്കിയ ആ സഞ്ചാരിയുടെ പേരാണ് ലെയ്ക എന്ന പട്ടി കുട്ടി.ബഹിരാകാശതെത്തുന്ന ഭൂമിയിലെ ആദ്യ ജീവിയാണ് ലെയ്ക.റഷ്യന്‍ ഭാഷയില്‍ കുരയ്ക്കുന്ന എന്നര്‍ത്ഥമാണ് ലെയ്ക എന്ന പേര്.ബഹിരാകാശ രംഗത്തെ വന്‍ ശക്തിയായി സോവിയറ്റ് യൂണിയന്‍ കുതിച്ചു കൊണ്ടിരിക്കുന്ന കാലം.എന്തു വില കൊടുത്തും ബഹിരാകാശത്ത് ആളെ അയക്കാന്‍ അവര്‍ തീരുമാനിച്ചു.അതിനു മുന്നോടിയായാണ് നായയെ അയക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നത്.ഓസോണ്‍ പാളിയുടെ സംരക്ഷണമില്ലാത്ത അവസ്ഥ,ഭാരമില്ലായ്മ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍,ബഹിരാകാശ ജീവിതം ജീവികളുടെ മാനസിക നിലയിലുണ്ടാക്കുന്ന അവസ്ഥ എന്നിങ്ങനെ പലതും.ബഹിരാകാശ വേഷം ഇടുവിച്ച് മര്‍ദ്ദം ക്രമീകരിച്ച പേടകത്തിലിരുത്തി പല പട്ടികളേയും പരീക്ഷിച്ചു.ആല്‍ബിന, സൈഗാങ്ക എന്നീ പട്ടികളെ 85 കിലോമീറ്ററോളം ഉയരത്തില്‍ പറത്തി സുരക്ഷിതമായി ലാന്‍ഡ് ചെയ്യിച്ചു.What Really Happened to Laika, the First Dog in Space? - Engineer Dee's Blog

അവസാന പറക്കലിനായി തെരഞ്ഞെടുത്തത് ലെയ്കയെ ആയിരുന്നു.ഒടുവില്‍ ആ ദിവസം വന്നെത്തി 1957 നവംബര്‍ 3.ലോകത്തിലെ ആദ്യത്തെ ക്രിത്രിമ ഉപഗ്രഹമായ സ്പുട്‌നിക് – 1 ന്റെ വിക്ഷേപണത്തിനു ശേഷം ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സുവര്‍ണ മുഹൂര്‍ത്തത്തിന് തുടക്കമായി.ആറല്‍ കടലിനു വടക്കുള്ള ബൈകോനൂര്‍ കോസ്‌മോഡ്രോമില്‍ ഒരു കൂറ്റന്‍ റോക്കറ്റ് മുഖം കൂര്‍പ്പിച്ചു നിന്നു. അണിയറയില്‍ ലെയ്കയുടെ യാത്രക്കുള്ള അവസാനവട്ട ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു.

ലെയ്കയെ കുളിപ്പിച്ച് രോമങ്ങള്‍ ഭംഗിയായി ചീകിയൊതുക്കി.ശ്രദ്ധാപൂര്‍വ്വം അവളുടെ ശരീരത്തില്‍ പലയിടത്തും ഇലക്ട്രോഡുകള്‍ ഘടിപ്പിച്ചു.ലോകത്തിലെ രണ്ടാമത്തെ ക്രിത്രിമ ഉപഗ്രഹമായ സ്പുട്‌നിക് – 2 ലാണ് ലെയ്കയുടെ പേടകം ഒരുക്കിയിരുന്നത്.അല്പം വലിയൊരു കിളി കൂട്‌പോലെ തോന്നിച്ച ഒരു പേടകം.അതിന്റെ ഭിത്തികളില്‍ പതുപതുത്ത പാഡുകള്‍ ഘടിപ്പിച്ചിരുന്നു.അവളുടെ ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള ഉപകരണങ്ങള്‍ ചുറ്റിലും ഉണ്ടായിരുന്നു.പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത പുറംചട്ടയണിഞ്ഞ് ലെയ്കയെ പേടകത്തിലിരുത്തി.അവള്‍ക്കുള്ള ഭക്ഷണവും വെള്ളവും അതില്‍ കരുതിയിരുന്നു.

RIP, Laika: 'Space Dogs' Will Break Your Heart | WIRED

ബഹിരാകാശ യാത്രയില്‍ ‘ രക്ഷപ്പെടല്‍ ‘ എന്ന വാക്ക് അക്കാലത്ത് ഇല്ലായിരുന്നു.അതറിഞ്ഞുതന്നെയാണ് ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള താല്കാലിക ഉപകരണങ്ങളുമായി ശാസ്ത്രലോകം ലെയ്കയെ യാത്രയയച്ചതും.
കൗണ്ട് ഡൗണ്‍ ആരംഭിച്ചു.അവളറിഞ്ഞില്ല എണ്ണപ്പെടുന്നത് സ്വന്തം ജീവിത നിമിഷങ്ങള്‍ കൂടിയാണെന്ന്.സ്പുട്‌നിക് 2 നേയും അതിലെ യാത്രക്കാരിയേയും വഹിച്ച് കൊണ്ട് റോക്കറ്റ് ആകാശത്തേക്കുയര്‍ന്നു.ലെയ്കയുടെ ശരീരത്തിലുള്ള ഇലക്ട്രോഡുകള്‍ ഹൃദയമിടിപ്പും,രക്തസമ്മര്‍ദ്ദവും കൃത്യമായി ഭൂമിയിലേക്കയച്ചു കൊണ്ടിരുന്നു.സ്പുട്‌നിക് 2 ഭ്രമണപഥത്തില്‍ എത്തുന്നതു വരെയും അതു തുടര്‍ന്നു.ആരും വിളിപ്പുറത്തില്ലാത്ത ആ വിചിത്രലോകത്തില്‍ ലെയ്ക എത്ര ദിവസം ജീവിച്ചിരിക്കാം..?

ലെയ്കയുടെ മരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ ബാറ്ററി തീരുന്നതിനു മുന്‍പ് വേഗത്തിലൊരു മരണം അവള്‍ക്ക് നല്‍കാനായി ഭക്ഷണത്തില്‍ വിഷം ചേര്‍ത്തിരുന്നു,പേടകത്തിനകത്ത് വിഷവാതകം നേരത്തെ തന്നെ നിറച്ചിരുന്നു,ഓക്‌സിജന്‍ കിട്ടാതെയോ കൊടും തണുപ്പ് മൂലമൊ അവള്‍ മരിച്ചിരിക്കാം എന്നിങ്ങനെയുള്ള അഭിപ്രായങ്ങളും ഉണ്ടായി.ബഹിരാകാശ ഗവേഷകനായ ഗ്യോര്‍ഗി ഗ്രക്കോവിന്റെ അഭിപ്രായത്തില്‍ വിക്ഷേപണത്തിന്റെ അടുത്ത ദിവസം തന്നെ പേടകത്തിലെ അമിതമായ ചൂടു മൂലം അവള്‍ മരിച്ചിരിക്കാം എന്ന് പറയുകയുണ്ടായി.

Laika at 60: What happens to all the dogs, monkeys and mice sent into space? | The Independent | The Independent

ലെയ്കയുടെ മരണശേഷവും സ്പുട്‌നിക് – 2 ഭൂമിയെ ചുറ്റി കൊണ്ടിരുന്നു.163 ദിവസത്തെ കറക്കത്തിനൊടുവില്‍ 1958 ഏപ്രിലില്‍ അത് കത്തിനശിച്ചു.ഒപ്പം ലെയ്കയുടെ ശരീരവും.1957 നും 1961 നും ഇടക്ക് 13 ഓളം നായ്ക്കളെ റഷ്യ പരീക്ഷിച്ചു.അതിന്റെ ഫലമായാണ് 1961 ഏപ്രിലില്‍ യൂറി ഗഗാറിനെ എന്ന മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ കഴിഞ്ഞത്.എന്നാല്‍ മരിക്കാന്‍ വേണ്ടി മാത്രം ബഹിരാകാശത്തേക്ക് അയച്ച ഒരേയൊരു ജീവി ലെയ്കയായിരുന്നു.
അനിമല്‍സ് ഇന്‍ സ്‌പേസ് എന്ന പദ്ധതിക്കായി പ്രവര്‍ത്തിച്ച പ്രധാന ശാസ്ത്രജ്ഞന്‍ ഇങ്ങനെ പറഞ്ഞു.’ ദിവസം ചെല്ലുംന്തോറും ലെയ്കയെ കുറിച്ചുള്ള എന്റെ സങ്കടം ഏറിവരുകയാണ്.ഞങ്ങള്‍ ഒരിക്കലും അത് ചെയ്യരുതായിരുന്നു.ഒരു പട്ടിക്കുട്ടിയുടെ ജീവന് പകരം വെക്കാന്‍ ഒന്നും തന്നെ പഠിക്കാന്‍ ഞങ്ങളുടെ ശാസ്ത്രത്തിന് കഴിഞ്ഞില്ലല്ലോ ”

First Animal In Space | Russian Space Dog | DK Find Out
ലെയ്കയുടെ മരണത്തെ കുറിച്ച് വിശദമായ അന്വേഷണം വീണ്ടും നടന്നു.അവസാനത്തെ റിപ്പോര്‍ട്ട് പ്രകാരം ലെയ്ക 4 ദിവസമാണ് ഭ്രമണപഥത്തില്‍ ജീവിച്ചതെന്നാണ്.പേടകം അമിതമായി ചൂടുപിടിച്ചതു മൂലം നാലാംനാള്‍ അവള്‍ മരിച്ചിരിക്കാം അതായത് നവംബര്‍ 7 ന്.ലെയ്കയുടെ അവസാനയാത്രയ്ക്ക് 40 വര്‍ഷത്തിനു ശേഷം 1997ല്‍ മോസ്‌കോയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഏവിയേഷന്‍ ആന്‍ഡ് സ്‌പേസ് മെഡിസിന്‍ ഒരു ഫലകം പുറത്തിറക്കി. ആ ഫലകത്തില്‍ മാനത്തേക്കുയര്‍ത്തിയ ചെവികളുമായി നില്‍ക്കുന്ന ഒരു പട്ടിക്കുട്ടിയുടെ ചിത്രമുണ്ട്.നമുക്കുവേണ്ടി അത്യുന്നതങ്ങളിലെത്തിയ പ്രിയപ്പെട്ട ലെയ്ക.

More articles

Latest article