30 C
Kochi
Saturday, January 22, 2022

വീടിന്റെ വാര്‍പ്പ് തകര്‍ന്ന് വീണു; യുവാവിന് ദാരുണാന്ത്യം, മൂന്നു പേര്‍ക്ക് പരിക്ക്

Must read

അടുക്കള ഭാഗത്തെ സണ്‍ഷെയ്ഡ് വാര്‍പ്പാണ് തകര്‍ന്നു വീണത്

കോഴിക്കോട്: നിര്‍മ്മാണത്തിലിരുന്ന വീടിന്റെ വാര്‍പ്പ് തകര്‍ന്നു വീണ് യുവാവ് മരിച്ചു. കോഴിക്കോട് തീക്കുനി സ്വദേശി ഉണ്ണി (23) ആണ് മരിച്ചത്.
അപകടത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം.

വീടിന്റെ കോണ്‍ക്രീറ്റിനു വന്ന തൊഴിലാളികള്‍ക്കാണ് അപകടം സംഭവിച്ചത്. അടുക്കള ഭാഗത്തെ സണ്‍ഷെയ്ഡ് വാര്‍പ്പാണ് തകര്‍ന്നു വീണത്.

More articles

Latest article