പെണ്‍കുട്ടികളോട് വസ്ത്രമഴിക്കാന്‍ ആവശ്യപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിരെ കേസ്

പെണ്‍കുട്ടികളോട് വസ്ത്രമഴിക്കാന്‍ ആവശ്യപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിരെ കേസ്.പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രാജ്ഗഡ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി രാധേശ്യാം മാളവ്യക്കെതിരെ പൊലീസ് കേസെടുത്തു.

ഭോപ്പാല്‍: സ്‌കൂള്‍ യൂണിഫോം ധരിക്കാത്തതിനാല്‍ പെണ്‍കുട്ടികളോട് വസ്ത്രമഴിക്കാന്‍ ആവശ്യപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിരെ പേലീസ് കേസെടുത്തു. മധ്യപ്രദേശിലെ മച്ചാല്‍പുരിലായിരുന്നു സംഭവം. മൂന്ന് പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രാജ്ഗഡ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി രാധേശ്യാം മാളവ്യക്കെതിരെ പൊലീസ് കേസെടുത്തു.

യൂണിഫോം തയ്ച്ചു കിട്ടാത്തിനാലാണ് ഇടാത്തത് എന്ന് പെണ്‍കുട്ടികള്‍ പറഞ്ഞെങ്കിലും ഇയാള്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് പെണ്‍കുട്ടികളുടെ വസ്ത്രധാരണരീതി ആണ്‍കുട്ടികളെ നശിപ്പിക്കുന്നുവെന്നാരോപിച്ചാണ് ഇയാള്‍ പെണ്‍കുട്ടികളോട് വസ്ത്രം അഴിയ്ക്കാന്‍ വീണ്ടും പറഞ്ഞത്.

പെണ്‍കുട്ടികളോട് ദേഷ്യപ്പെട്ട് വസ്ത്രം അഴിയ്ക്കാന്‍ പറയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഇതിനേടകം പ്രചരിച്ചു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രിന്‍സിപ്പാളിനെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ഇയാള്‍ ഒളിവിലാണ്.