25 C
Kochi
Monday, October 25, 2021

സഞ്ചാരിയായ ആത്മയാന് വഴിയില്‍ നിന്ന് കിട്ടിയ ആളെ കണ്ട് ഞെട്ടി പ്രേക്ഷകര്‍; വൈറലായി വീഡിയോ..!

Must read

പ്രണവിന്റെ മണാലി യാത്രയുടെ വിശേഷങ്ങളാണ് ചര്‍ച്ചയാകുന്നത്.

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിന്റെ യാത്രാ പ്രേമം ഏറെ പ്രസിദ്ധമാണ്. ഇപോഴിതാ പ്രണവിന്റെ മണാലി യാത്രയുടെ വിശേഷങ്ങളാണ് ചര്‍ച്ചയാകുന്നത്. മുമ്പും പ്രണവ് മണാലിയിലേക്ക് യാത്രകള്‍ നടത്തിയിട്ടുണ്ട്. മണാലിയില്‍ വെച്ച് പ്രണവ് മോഹന്‍ലാലിനെ കണ്ടുമുട്ടിയ കാര്യം സഞ്ചാരിയായ ആത്മയാന്‍ ആണ് ആരാധകരെ അറിയിച്ചത്.

ഞങ്ങള്‍ക്ക് വഴിയില്‍ നിന്ന് ഒരാളെ കിട്ടിയത് കാണണോ എന്നാണ് ആത്മയാന്‍ പ്രണവിനെ കുറിച്ച് വീഡിയോയില്‍ പറയുന്നത്. ദേ നില്‍ക്കുന്നു. എന്താണ് പേര്, എവിടെയോ കണ്ടതുപോലെ തോന്നുന്നുണ്ടല്ലോ എന്ന് തമാശയായും ആത്മയാന്‍ പറയുന്നു. ഒന്ന് അഭിവാദ്യം ചെയ്തതിന് ശേഷം നടന്നകലുന്ന പ്രണവിനെ വീഡിയോയില്‍ കാണാം. ആത്മയാന്‍ തന്നെയാണ് പ്രണവിന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വിനീത് ശ്രിനിവാസന്റെ ഹൃദയമെന്ന ചിത്രമാണ് പ്രണവ് മോഹന്‍ലാലിന്റേതായി ഉടന്‍ പ്രദര്‍ശനത്തിന് എത്താനുള്ളത്

More articles

Latest article