പുതിയ ഫീച്ചറുമായി വാട്സ്ആപ്; ഒറ്റ വാട്സാപ്പിൽ തന്നെ നിരവധി അക്കൗണ്ട് അറിയാം വിശദാംശങ്ങൾ
വാട്‌സ്ആപ്പ് ഉപയോക്താക്കളിലേക്ക് നിരവധി സവിശേഷമായ അപ്‌ഡേഷനുകളാണ് അടുത്തിടെയായി എത്തിച്ചിരിക്കുന്നത്. വീണ്ടും പുതിയ oru കുടുക്കാൻ ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. ഒരു വാട്സാപ്പിൽ തന്നെ നിരവധി അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ കൊണ്ടു വരാനാണ് വാട്‌സ്ആപ്പ് തയ്യാറെടുത്തിരിക്കുന്നത്.
വളരെ എളുപ്പത്തില്‍ തന്നെ രണ്ടാമത്തെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുക. വാട്‌സ്ആപ്പിലെ ക്യൂആര്‍ കോഡ് ബട്ടണിന് സമീപമുള്ള ആരോ ഐക്കണില്‍ ടാപ്പു ചെയ്താല്‍ പുതിയ വാട്ട്സ്ആപ്പ് അക്കൗണ്ട് ചേര്‍ക്കാന്‍ സാധിക്കുന്നതാണ്.
ഓരോ ചാറ്റുകള്‍ക്കും അതിന്റെ വ്യക്തിഗത അറിയിപ്പുകള്‍ക്കൊപ്പം പ്രത്യേകമായി തുടരാനും പുതിയ ഫീച്ചറിന് കഴിയും. പുതിയ ഫീച്ചര്‍ വരുകയാണെങ്കിൽ ഒരു ഉപഭോക്താവിന് ഒരു ഫോണില്‍ നിന്ന് കൂടുതല്‍ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയും എന്നതാണ് പ്രത്യേകത.
ഇത് കൂടാതെ അടുത്തിടെഅവതരിപ്പിച്ച നിരവധി ഫീച്ചറുകളിൽ ഒന്നായ വീഡിയോ കോള്‍ സ്‌ക്രീന്‍ ഷെയറിങ്ങ് ഓപ്ഷന്‍ ഗൂഗിള്‍ മീറ്റ്, സൂം പോലുള്ള ആപ്പുകള്‍ക്ക് ഭീഷണിയാണ്. വീഡിയോ കോള്‍ ചെയ്യുമ്പോള്‍ തന്നെ താഴെ കാണിച്ചിരിക്കുന്ന മെനുവില്‍ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനുള്ള ഓപ്ഷന്‍ കാണാന്‍ സാധിക്കുന്നതാണ്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നമുക്ക് ഈ ഫീച്ചര്‍ ലഭിക്കും. ഇങ്ങനെ അനവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അടുത്തിടെ ഉപയോക്താക്കളിലേക്ക് എത്തിച്ചത്