LogoLoginKerala

ഇനി പഴയ ഐഫോണുകളില്‍ വാട്‌സാപ് ലഭിക്കില്ല; പകരം ചെയ്യേണ്ടത് ഇങ്ങനെ!

 
ഇനി പഴയ ഐഫോണുകളില്‍ വാട്‌സാപ് ലഭിക്കില്ല; പകരം ചെയ്യേണ്ടത് ഇങ്ങനെ!

 

വാട്‌സാപ്പില്‍ അടിക്കടി മാറ്റങ്ങള്‍ വരാറുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ ഈ ആപ്പ് നിരവധി അപ്‌ഡേഷനുകളാണ് അവതരിപ്പിച്ചത്. ഈ മാറ്റങ്ങള്‍ തന്നെയാണ് വാട്‌സാപിനെ ജനപ്രിയ ആപ്പാക്കി മാറ്റിയതും.എന്നാല്‍ ഇപ്പോള്‍ ഒക്ടോബര്‍ 24 ന് ശേഷം താരതമ്യേന പഴയ ഐഫോണുകളില്‍ വാട്സാപ് പ്രവര്‍ത്തനം നിലയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പഴയ ഫോണുകള്‍ ഉപയോഗിക്കുന്ന അതായത് ഐഒഎസ് 10, 11 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലായിരിക്കും വാട്സാപ് പ്രവര്‍ത്തിക്കാതാകുക.

അതേസമയം പലര്‍ക്കും ഇപ്പോള്‍ത്തന്നെ വാട്സാപ് ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനുപരിഹാരമായി ഫോണുകള്‍ അപ്ഡേറ്റു ചെയ്താല്‍ മതിയാകും.പഴയ ഐഫോണ്‍ മോഡലുകള്‍ ഉപയോഗിക്കുന്നവരും ഏതെങ്കിലും കാരണവശാല്‍ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ അവരുടെ ഫോണുകളിലും വാട്സാപ് പ്രവര്‍ത്തനം നിര്‍ത്തുമെന്നാണ് സൂചന. ഇനി ഐഫോണിലാണെങ്കില്‍ സെറ്റിങ്സ്>ജനറല്‍>സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് എന്നതില്‍ ചെന്ന് സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ഉണ്ടോ എന്നു പരിശോധിക്കുക. ഉണ്ടെങ്കില്‍ അപ്‌ഡേറ്റ് ചെയ്താല്‍ പ്രശ്‌നം പരിഹരിക്കാം.