വാട്സ്ആപ്പില്‍ ഇതാ ഞെട്ടിക്കുന്ന മാറ്റം! ചാറ്റ് ഹിസ്റ്ററി കൈമാറാന്‍ ഇനി ക്യൂആര്‍ കോഡ്
Jul 4, 2023, 11:05 IST
അടിക്കടി അപ്ഡേഷനുമായി എത്തുന്ന വാട്സാപ്പ് ഇപ്പോള്‍ പുതിയ മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. ചാറ്റ് ഹിസ്റ്ററി കൈമാറുന്നതിനും പുതിയ സംവിധാനം എത്തിച്ചിരിക്കുകയാണ് ഇപ്പോള്‍
വാട്സ്ആപ്പ്. വാട്സ്ആപ്പ് ചാറ്റ് കൈമാറുന്നതിനായി ക്യൂആര്‍ കോഡ് സംവിധാനമാണ് വാട്സാപ് അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ ഫോണുകള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ വാട്സ്ആപ്പ് ചാറ്റുകള്‍ കൈമാറ്റം ചെയ്യുന്നതിനായി ക്ലൗഡ് അല്ലെങ്കില്‍ ബാക്ക്അപ്പ് സംവിധാനങ്ങളെയാണ് ആശ്രയിക്കുക. ഇതിനായി കുറച്ചധികം സമയം നഷ്ടപ്പെടുന്നു. ഇതിന് പരിഹാരമായാണ് വാട്സ്ആപ്പ് ചാറ്റ് കൈമാറുന്നതിനായി ക്യൂആര്‍ കോഡ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ സംവിധാനം കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമവുമായിരിക്കും എന്നുമാത്രമല്ല വലിയ മീഡിയ ഫയലുകള്‍ ഉള്‍പ്പെടെയുള്ളവ ക്യൂആര്‍ കോഡ് സംവിധാനത്തിലൂടെ കൈാറ്റം ചെയ്യാമെന്നത് സവിശേഷതയാണ്.