ഇരിക്കാന്‍ സ്ഥലമില്ല; ജീവനക്കാര്‍ സീറ്റ് ഷെയര്‍ ചെയ്യണമെന്ന് ഗൂഗിള്‍
Sun, 26 Feb 2023

ഇരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ ജീവനക്കാര്‍ സീറ്റ് ഷെയര്‍ ചെയ്യണമെന്ന് ഗൂഗിള്‍. ഒന്നിടവിട്ട ദിവസങ്ങളില്‍ ജീവനക്കാരെ ഓഫീസിലെത്തിക്കുക. തെരഞ്ഞെടുത്ത ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരോട് കൂടെയുള്ളവരുടെ ഡെസ്‌കുകള്‍ ഉപയോഗിക്കാനും ഗൂഗിള്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുത്ത സ്ഥലങ്ങളിലെ ഓഫീസുകള്‍ അടയ്ക്കാന്‍ കമ്പനി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഗൂഗിള്‍ തങ്ങളുടെ ക്ലൗഡ് ജീവനക്കാരോട് സ്പെയ്സ് പങ്കിടാന്‍ ആവശ്യപ്പെട്ടതെന്നാണ് സിഎന്‍ബിസി റിപ്പോര്‍ട്ട് പറയുന്നത്.