LogoLoginKerala

സൈബര്‍ കുറ്റകൃത്യങ്ങളുടെ വേഗത സാങ്കേതിക മാറ്റത്തിന് അനുപാതികമാകുന്നു; ഗവര്‍ണര്‍

 
arif muhammed khan

കൊച്ചി;  സാങ്കേതിക രംഗത്ത് വിപ്ലവങ്ങള്‍ ഉണ്ടാകുമ്പോഴും സൈബര്‍ കുറ്റങ്ങള്‍ അത്രയേറെ വേ?ഗത്തില്‍ പടരുന്നുവെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു.  അത് കൊണ്ട് സൈബര്‍ രംഗത്ത് മാറ്റങ്ങള്‍ വളരെവേഗം അപ്പ്‌ഡേറ്റ് ചെയ്ത് മുന്നേറേണ്ട അവസ്ഥ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ വെച്ച് നടക്കുന്ന രാജ്യാന്തര സൈബര്‍ കോണ്‍ഫറന്‍സായ കൊക്കൂണിന്റെ പതിനാറാം പതിപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

arif

ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ വളരെയധികം വേഗത്തില്‍  വികസിക്കുകയും ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കപ്പുറവും അതിന്റെ  ഉപയോഗവും ദുരുപയോഗവും  അനുദിനം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. അതിനാല്‍, ഇത്തരം കാര്യത്തില്‍ രാജ്യാന്തര തലത്തില്‍ തന്നെ ഇതിന് വേണ്ട സഹകരണം അത്യാവശ്യമാണെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.  ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, ഡാറ്റ പ്രൈവസി, സൈബര്‍ ഫോറന്‍സിക്സ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള വിദഗ്ധരുടെ പിന്തുണ കൊക്കൂണിലൂടെ നേടിയെടുക്കുന്നതിലുള്ള സന്തോഷവും ?ഗവര്‍ണര്‍ അറിയിച്ചു.

പ്രതിരോധ സേനയുടെ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി ആസ്തികള്‍ സംരക്ഷിക്കുന്നതിനും പ്രതിരോധിക്കുന്നതിനും, സൈബര്‍ യുദ്ധത്തിനുള്ള ഏതൊരു ശ്രമവും തടയുന്നതിനുമായി സൈബര്‍ ഗ്രൂപ്പുകള്‍ സജ്ജമാണ്. ആ തലത്തിലാകണം എല്ലാവരും പ്രവര്‍ത്തിക്കേണ്ടത്.  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ വന്നതോടെ  ആരെങ്കിലും യന്ത്ര ബുദ്ധിയില്‍ ശക്തനാകുന്നുവോ അവര്‍ ലോകത്തെ നിയന്ത്രിക്കും. അതിനാല്‍ സാങ്കേതിക വിദ്യയില്‍ ശക്തമാകുകയാണ് വേണ്ടത്.

arif

ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ പ്രായമായവര്‍ അത്ഭുതത്തോടെ കാണുമ്പോള്‍ , ഡിജിറ്റല്‍ യുഗത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക്, അവ കളിപ്പാട്ടങ്ങള്‍ പോലെയാണ്,  മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികള്‍ അക്ഷരമാല പഠിക്കുന്നതിന് മുമ്പു തന്നെ  അവരുടെ മാതാപിതാക്കള്‍ ഗാഡ്ജെറ്റ് ശീലമാക്കുന്നതാണ് കാണാന്‍ കഴിയുന്നത്.
 ഇലക്ട്രോണിക്, ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിനോദത്തിന്റെയും കളിയുടെയും വിദ്യാഭ്യാസത്തിന്റെയും നിര്‍വചനം മാറ്റി എഴുതിയതായും ഗവര്‍ണര്‍ പറഞ്ഞു.

കുട്ടികള്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ പ്രധാന ഉപയോക്താക്കളായതിനാല്‍, സൈബര്‍ഹാക്കിം?ഗ്, സൈബര്‍ ഭീഷണിപ്പെടുത്തല്‍, ചൈല്‍ഡ് പോണോഗ്രാഫി, ഓണ്‍ലൈന്‍ ബാലക്കടത്ത്, ലൈംഗിക പീഡനം തുടങ്ങിയ  സൈബര്‍ ദുരുപയോഗങ്ങള്‍ക്ക് അവര്‍ ഇരയാകുന്നുണ്ട്. അതിനെ തടയിടുന്നതിന് വേണ്ടി കൊക്കൂണ്‍ നടത്തുന്ന പ്രവര്‍ത്തനം അഭിനന്ദനാര്‍ഹാമാണെന്നും ?ഗവര്‍ണര്‍ പറഞ്ഞു.

കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍  എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്‍.ബി.ഐ ചീഫ് ജനറല്‍ മാനേജര്‍ തെക്കേ കടമ്പത്ത് രാജന്‍, നാഷണല്‍ സൈബര്‍ സെക്യൂരിറ്റി കോ ഓര്‍ഡിനേറ്റര്‍ ലഫ്. ജനറല്‍ എം.യു നായര്‍,  ഇന്റലിജന്‍സ് എഡിജിപി മനോജ് എബ്രഹാം ഐപിഎസ് എന്നിവര്‍ സംസാരിച്ചു.