'കൊക്കകോള ഫോണു'മായി റിയല്‍മി; റിയല്‍മി 10 പ്രോ കൊക്കകോള എഡിഷന്‍ ഇന്ത്യയില്‍ റിലീസ് ചെയ്തു
റിയല്‍മി 10 പ്രോ കൊക്കകോള എഡിഷന്‍ ഇന്ത്യയില്‍ റിലീസ് ചെയ്തു. കൊക്കകോളയുമായി സഹകരിച്ച് റിയല്‍മി അവതരിപ്പിക്കുന്ന ഫോണില്‍ ഡിസൈനിലുള്ള മാറ്റങ്ങള്‍ക്ക് പുറമേ, ചില കസ്റ്റം ഫീച്ചറുകള്‍ കൂടി റിയല്‍മി ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിയല്‍മി 10 പ്രോയുടേതിന് സമാനമായ ഡിസൈനാണെങ്കിലും ക്രോപ്പ് ചെയ്ത കൊക്കകോള ലോഗോയും ചേസിസില്‍ മാറ്റ് ഇമിറ്റേഷന്‍ മെറ്റല്‍ പ്രോസസ്സും ക്യാമറകള്‍ക്ക് ചുറ്റും ചുവന്ന കളറിലുള്ള റിങ്ങും ചേര്‍ത്തുകൊണ്ട് മനോഹരമാക്കിയിട്ടുണ്ട്.
ഫോണിന്റെ യൂസര്‍ ഇന്റര്‍ഫേസിലും കാര്യമായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. കൊക്കകോള തീമിലുള്ള ആപ്പ് ഐക്കണുകള്‍, ലോക്ക് സ്‌ക്രീന്‍, വാള്‍പേപ്പറുകള്‍, ഒപ്പം ക്ലാസിക് കൊക്കകോള റിംഗ്ടോണും ബബ്ലി നോട്ടിഫിക്കേഷന്‍ തീമും ചേര്‍ത്തിട്ടുണ്ട്.
ക്യാമറാ വിഭാഗത്തിലും ചില മാറ്റങ്ങളുണ്ട്; 1980-കളിലെ ആയിരക്കണക്കിന് ചിത്രങ്ങള്‍ വിശകലനം ചെയ്ത ശേഷം ക്യാമറ ആപ്പിള്‍ ചേര്‍ത്ത ഫില്‍ട്ടറും അതോടൊപ്പം, കുപ്പി തുറക്കുന്ന ഷട്ടര്‍ സൗണ്ടും നിങ്ങള്‍ക്ക് ആസ്വദിക്കാം.