ഇനിമുതല്‍ തെറ്റുണ്ടെന്ന് കരുതി ഡിലീറ്റ് ചെയ്യേണ്ടതില്ല; ഇതാ വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍

ന്യൂയോര്‍ക്ക്: ഇനി മുതല്‍ വാട്ട്‌സ്ആപ്പില്‍ അയച്ച മെസെജില്‍ തെറ്റുണ്ടെന്ന് കരുതി ഡീലിറ്റാക്കേണ്ടതില്ല. അയച്ച മെസെജ് 15 മിനിറ്റിനുള്ളില്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറുമായി എത്തുകയാണ് വാട്ട്‌സാപ്പ്. ആപ്പിള്‍ ഐമെസേജിലും ടെലഗ്രാമിലും സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്.
നേരത്തെ തന്നെ പറഞ്ഞു കേട്ട ഈ ഫീച്ചറിനെക്കുറിച്ച് പുതിയ വിവരം നല്‍കിയിരിക്കുന്നത് വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ്. വാട്ട്‌സാപ്പിന്റെ 23.4.0.72 ഐഒഎസ് ബീറ്റ പതിപ്പിലാണ് ഈ പുതിയ ഫീച്ചര്‍ ഉള്ളതെന്നാണ് ഇവര്‍ പറയുന്നത്. ബീറ്റ പരീക്ഷണങ്ങള്‍ക്ക് ശേഷം അധികം വൈകാതെ ഈ ഫീച്ചര്‍ എല്ലാവരിലും എത്തും. ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനാണ് വാട്ട്‌സാപ്പ്. ഏകദേശം 200 കോടിയിലേറെ ഉപഭോക്താക്കളുണ്ട് ആപ്പിന്. നിരന്തരം അപ്ഡേറ്റുകള്‍ എത്തിക്കൊണ്ടിരിക്കുന്ന ആപ്ലിക്കേഷനുകളില്‍ ഒന്ന് കൂടിയാണിത്.