LogoLoginKerala

അഡ്മിന്‍സിന് കൂടുതല്‍ അധികാരം, പുതിയ അപ്‌ഡേറ്റുകളുമായി വാട്‌സാപ്പ്

 
whatsapp

ഡ്മിന്‍സിന് ഗ്രൂപ്പില്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. അഡ്മിന്മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിലൂടെ ഗ്രൂപ്പിലേക്ക് പുതിയ അംഗങ്ങളെ എത്തിക്കുന്ന പ്രക്രിയ ലളിതമാകും. പുതിയ അപ്‌ഡേറ്റിലൂടെ ഗ്രൂപ്പില്‍ ആര്‍ക്കെല്ലാം ജോയിന്‍ ചെയ്യാം എന്ന തീരുമാനം അഡ്മിനെടുക്കാന്‍ സാധിക്കും. ലിങ്ക് വഴി ഗ്രൂപ്പ് സ്പാം ചെയ്യാന്‍ എത്തുന്നവരെ തടയാന്‍ ഈ മാറ്റത്തിലൂടെ സാധിക്കും. പുതിയ ഫീച്ചര്‍ ഗ്രൂപ്പ് അഡ്മിന്‍സിന് മൂന്ന് ഓപ്ഷനുകള്‍ നല്‍കുന്നു. ആദ്യ ചോയ്സ് 'എവരിവണ്‍' ആണ്, അതായത് ക്ഷണം ഇല്ലാത്ത ആര്‍ക്കും ഗ്രൂപ്പില്‍ ചേരാം. രണ്ടാമത്തെ ചോയ്‌സ് 'മൈ കോണ്‍ടാക്ട്‌സ്' ആണ്, അതായത് അഡ്മിന്റെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവര്‍ക്ക് മാത്രമേ ഗ്രൂപ്പില്‍ ചേരാന്‍ കഴിയൂ. അവസാന ഓപ്ഷന്‍ ''നോബഡി'' എന്നതാണ്. അതിനര്‍ത്ഥം അഡ്മിന്‍ അവരെ ക്ഷണിക്കുന്നില്ലെങ്കില്‍ ആര്‍ക്കും ഗ്രൂപ്പില്‍ ചേരാന്‍ കഴിയില്ല എന്നാണ്.
പരസ്പരം ബന്ധമുള്ള ഗ്രൂപ്പുകള്‍ക്കായി സെര്‍ച്ച് നടത്താന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ ടൂളും വാട്ട്സ്ആപ്പ് അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് ഒരു കോണ്‍ടാക്റ്റിന്റെ പേര് നോക്കാനും അവര്‍ ഏതൊക്കെ ഗ്രൂപ്പുകളില്‍ പെട്ടവരാണെന്ന് കാണാനും ഇത് ഉപയോഗിക്കാം. ആളുകള്‍ക്ക് അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് പ്രസക്തമായ ഗ്രൂപ്പുകളെ തിരിച്ചറിയുന്നതിനും അതില്‍ ചേരുന്നതിനും അവരുടെ താല്‍പ്പര്യങ്ങള്‍ പങ്കിടുന്ന മറ്റുള്ളവരുമായി ഇടപഴകുന്നതിനും ഇത് സഹായിക്കും.
പുതിയ അപ്‌ഡേറ്റില്‍ വരുന്ന മറ്റൊരു ഫീച്ചറിലൂടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ഒരാള്‍ക്ക് എപ്പോള്‍ പുറത്തുപോകണമെന്ന് നേരത്തെ തന്നെ സംവിധാനം ചെയ്യാന്‍ സാധിക്കും. ഈ സംവിധാനം നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. വരുന്ന ആഴ്ചകളില്‍ ഈ രണ്ട് അപ്‌ഡേറ്റുകളും വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.
വാട്‌സ്ആപ്പും ഫേസ്ബുക്കും ഇന്‍സ്ഗ്രാമും അടങ്ങുന്ന മെറ്റാ കമ്പനിയുടെ സിഇഒ മാര്‍ക്ക് സക്കന്‍ബെര്‍ഗാണ് ഇന്‍സ്റ്റാഗ്രാം ബ്രൊഡ്കാസ്റ്റ് ചാനലിലൂടെ വാട്ട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറുകള്‍ പ്രഖ്യാപിച്ചത്. പുതിയ അപ്‌ഡേറ്റിലൂടെ ഗ്രൂപ്പിന്റെ സ്വകാര്യത വര്‍ധിപ്പിക്കുന്നതിനുള്ള നീക്കമാണ് വാട്‌സ്ആപ്പിന്റേത്.