LogoLoginKerala

ഒക്ടോബര്‍ 8 മുതല്‍ ജിയോമാര്‍ട്ടിന്റെ ജിയോ ഉത്സവ് - സെലിബ്രേഷന്‍സ് ഓഫ് ഇന്ത്യ സെയില്‍

 
jio

കൊച്ചി/ മുംബൈ: ഇന്ത്യയിലെ മുന്‍നിര ഇ-മാര്‍ക്കറ്റ്പ്ലേസുകളിലൊന്നായ ജിയോമാര്‍ട്ട്, 2023 ഒക്ടോബര്‍ 8 മുതല്‍ അതിന്റെ വാര്‍ഷിക ഉത്സവ വില്‍പ്പന - ജിയോ ഉത്സവ് - സെലിബ്രേഷന്‍സ് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. ജിയോമാര്‍ട്ട് ഉപഭോക്താക്കള്‍ക്ക്  50% മുതല്‍ 80% വരെ കിഴിവുകള്‍ ലഭിക്കും.

ഇലക്ട്രോണിക്സ്, വീട് & അടുക്കള ഉത്പ്പന്നങ്ങള്‍, ഫാഷന്‍ & ലൈഫ്സ്റ്റൈല്‍, ബ്യൂട്ടി, എഫ്.എം.സി.ജി., ഗ്രോസറി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് തുടങ്ങി ഓരോ മണിക്കൂര്‍ തോറും ഫ്‌ലാഷ് ഡീലുകളും അധിക ഉത്സവകാല ഡിസ്‌കൗണ്ടുകളും ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ജിയോമാര്‍ട്ടില്‍ നിന്ന് തിരഞ്ഞെടുക്കാം.

സ്മാര്‍ട്ട്ഫോണുകള്‍ക്കും ആക്സസറികള്‍ക്കും 80% വരെ കിഴിവിനൊപ്പം ഗൃഹോപകരണങ്ങള്‍, സ്മാര്‍ട്ട് ടിവികള്‍, സൗണ്ട്ബാറുകള്‍ എന്നിവയില്‍ 70% വരെ കിഴിവും ലഭ്യമാണ്.  ജിയോമാര്‍ട്ട് 48 മണിക്കൂറിനുള്ളില്‍ സൗജന്യ ഇന്‍സ്റ്റാളേഷന്‍* ഓഫര്‍ ചെയ്യുന്നു, 12 മാസം വരെ പലിശ ഇല്ലാത്ത   ഇ.എം.ഐ യും  സൗജന്യ ഡെലിവറിയും ലഭ്യമാണ്! സ്മാര്‍ട്ട്ഫോണുകളില്‍ ഉപഭോക്താക്കള്‍ക്ക് 15,000* രൂപ വരെയുള്ള എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ആസ്വദിക്കാം.

99 രൂപ മുതല്‍ ആരംഭിക്കുന്ന ഹോം, ലൈഫ്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെ ചില മികച്ച ഡീലുകള്‍ക്കൊപ്പം  230 രൂപ മുതല്‍ 70% വരെ വിലക്കുറവില്‍ രാജ്യത്തിന്റെ തനതായ  ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്ന കൈത്തറി, കരകൗശല വസ്തുക്കള്‍ ലഭ്യമാണ്. ജിയോമാര്‍ട്ടിന്റെ 10 ലക്ഷത്തിലധികം സ്റ്റൈലുകളുടെയും 500 ലധികം ബ്രാന്‍ഡുകളുടെയും ഫാഷന്‍ കളക്ഷനുകളില്‍  ഇന്ത്യന്‍, പാശ്ചാത്യ വസ്ത്രങ്ങള്‍ക്ക് 40-80% വരെ കിഴിവും ലഭ്യമാണ്