LogoLoginKerala

വാട്‌സ് ആപ്പില്‍ ഇതാ പുതിയ അപ്‌ഡേഷന്‍, ഇനി ചാറ്റ് മെസെജുകളും പിന്‍ ചെയ്യാം

 
whatasap
മെസെജ് ദീര്‍ഘനേരം പ്രസ് ചെയ്താല്‍ ഉപയോക്താക്കള്‍ക്ക് പിന്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കാനാകും. അത് മെസെജിനെ ചാറ്റ് വിന്‍ഡോയുടെ മുകളില്‍ പിന്‍ ചെയ്യാന്‍ സഹായിക്കും. ഇത് കൂടാതെ മെസെജ് എത്ര സമയത്തേക്കാണ് പിന്‍ ചെയ്ത് വെയ്‌ക്കേണ്ടതെന്നും തീരുമാനിക്കാനാകും. 

ന്യൂഡല്‍ഹി: പുതിയ അപ്‌ഡേഷനുമായി എത്തിയിരിക്കുകയാണ് വാട്ട്‌സ്ആപ്പ്. ഇനിമുതല്‍ ചാറ്റ് മെസെജുകളും പിന്‍ ചെയ്യാനാകും. ഉപയോക്താക്കള്‍ക്ക് 30 ദിവസം വരെ ഒരു ഗ്രൂപ്പ് ചാറ്റിന്റെ മുകളില്‍ മെസെജ് പിന്‍ ചെയ്ത് വെയ്ക്കാം. ബീറ്റാ പതിപ്പില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. വാബെറ്റ്ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മെസെജ് ദീര്‍ഘനേരം പ്രസ് ചെയ്താല്‍ ഉപയോക്താക്കള്‍ക്ക് പിന്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കാനാകും. അത് മെസെജിനെ ചാറ്റ് വിന്‍ഡോയുടെ മുകളില്‍ പിന്‍ ചെയ്യാന്‍ സഹായിക്കും. ഇത് കൂടാതെ മെസെജ് എത്ര സമയത്തേക്കാണ് പിന്‍ ചെയ്ത് വെയ്‌ക്കേണ്ടതെന്നും തീരുമാനിക്കാനാകും.  24 മണിക്കൂര്‍, ഏഴ് ദിവസം അല്ലെങ്കില്‍ 30 ദിവസം എന്നിങ്ങനെയുള്ള ഓപ്ഷന്‍ കാണും. ഉപയോക്താക്കള്‍ക്ക് ഒരു ചാറ്റ് ലിസ്റ്റിന്റെ മുകളില്‍ നിന്ന് ഒരു സന്ദേശം പിന്‍ ചെയ്തതിന് ശേഷം ഏത് സമയത്തും അണ്‍പിന്‍ ചെയ്യാനുമാകും.