ഒടുവില്‍ കാനഡയിലും ടിക്ക് ടോക്ക് നിരോധിച്ചു
Thu, 2 Mar 2023

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പ് ടിക്ടോക് നിരോധിച്ചതായി കാനഡ അറിയിച്ചു. തിങ്കളാഴ്ചയായിരുന്നു പ്രഖ്യാപനം. അസ്വീകാര്യമായ രീതിയില്‍ അപകടസാധ്യതകള്‍ ഈ ആപ്പ് അവതരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ആപ്പ് നിരോധിക്കുന്നതെന്ന് കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചു
കൂടാതെ ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും ഉപയോക്തൃ ഡാറ്റയിലേക്ക് ചൈനീസ് സര്‍ക്കാരിന് ആക്സസ് ഉണ്ടായിരിക്കുമെന്ന ആശങ്കയും ഉള്ളതിനാലാണ് ആപ്പ് നിരോധിച്ചത്. കനേഡിയന്‍ ഗവണ്‍മെന്റ് പൗരന്മാര്‍ക്ക് ഓണ്‍ലൈന്‍ സുരക്ഷിതമാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ടിക് ടോക്ക് നിരോധിക്കുന്നത്. കാനഡക്കാര്‍ക്ക് ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് സ്വീകരിക്കുന്ന നിരവധി നടപടികളില്‍ ആദ്യത്തേതാണ് ഈ നിരോധനം.