LogoLoginKerala

ഇനി തങ്കത്തില്‍ പൊതിഞ്ഞ ഐഫോണ്‍ 15 പ്രോ, പുത്തന്‍ മോഡല്‍ പുറത്തിറക്കാനൊരുങ്ങി കാവിയര്‍

 
i phone gold
ഇത്തവണ തങ്കത്തില്‍ പൊതിഞ്ഞ മോഡല്‍ മാത്രമല്ല, ഉല്‍ക്കാ ശകലങ്ങളാല്‍ നിര്‍മിച്ചെടുത്ത ഐഫോണ്‍ പതിനഞ്ച് സീരീസ് കൂടി കാവിയര്‍ പുറത്തിറക്കുന്നുണ്ട്.

പ്പിള്‍ ഐഫോണ്‍ 15 പ്രൊ മാക്സ് സീരീസില്‍ പുത്തന്‍ ആഡംബര വേര്‍ഷന്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് കാവിയര്‍. ഐഫോണിന്റെ ഗോള്‍ഡന്‍ എഡിഷന്‍ ഫോണുകള്‍ കാവിയറാണ് പുറത്തിറക്കാറുള്ളത്. ഇത്തവണ തങ്കത്തില്‍ പൊതിഞ്ഞ മോഡല്‍ മാത്രമല്ല, ഉല്‍ക്കാ ശകലങ്ങളാല്‍ നിര്‍മിച്ചെടുത്ത ഐഫോണ്‍ പതിനഞ്ച് സീരീസ് കൂടി കാവിയര്‍ പുറത്തിറക്കുന്നുണ്ട്.

നിലവില്‍ ആപ്പിള്‍ പുറത്തിറക്കിയ 15 സീരീസിലെ ഫോണുകള്‍ക്കൊപ്പം സ്വര്‍ണ നിറമില്ല. അതുകൊണ്ട് തന്നെ കാവിയര്‍ എഡിഷന് ആരാധകര്‍ ഏറെയാണ്. നിരവധി പ്രമുഖര്‍ ഈ എഡിഷന്‍ സ്വന്തമാക്കാറുമുണ്ട്. എന്തായാലും പണമെറിയാന്‍ താല്‍പര്യമുണ്ടെങ്കില്‍ ലക്ഷ്വറി ക്ലാസ് ഡിവൈസ് മേക്കറായ കാവിയര്‍ നിങ്ങള്‍ക്കായി ഗോള്‍ഡന്‍ ചേസിസ് വരുന്ന പ്രൊ മോഡലുകള്‍ നല്‍കാന്‍ തയ്യാറാണ്. പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നതായി കാവിയര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.