LogoLoginKerala

ലോഗോ 'പക്ഷി'യേയും ലേലത്തില്‍ വിറ്റു; ട്വിറ്ററിന് ഇത്രയും ദാരിദ്ര്യമോ?

 
twitter

സാന്‍ഫ്രാന്‍സിസ്‌കോ:  ട്വിറഅറര്‍ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന വാര്‍ത്ത പലപ്പോഴായി പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധി മൂലം ലോഗോ ശില്‍പം ഉള്‍പ്പെടെ ലേലത്തില്‍വിറ്റിരിക്കുകയാണ് ട്വിറ്റര്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച മുതല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സിലാണ് ലേലം നടത്തിയത്. 27 മണിക്കൂര്‍ നടത്തിയ ലേലത്തിന്റ സംഘാടനം നിര്‍വഹിച്ചത് ഹെറിറ്റേജ് ഗ്ലോബല്‍ പാട്‌നര്‍ ആണ്. 631 വസ്തുക്കളാണ് ലേലത്തില്‍ വിറ്റത്. ഓഫിസിലെ അധിക ഉപകരണങ്ങളും അനാവശ്യ വസ്തുക്കളുമാണ് വിറ്റഴിച്ചതെന്ന് ട്വിറ്റര്‍ അറിയിച്ചു. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, അടുക്കള ഉപകരണങ്ങള്‍ ഉള്‍പ്പെടെയാണ് ലേലത്തില്‍ വിറ്റത്.